നൂറ്റെട്ടുകഴിഞ്ഞിട്ടും വഴികാട്ടിയായി കടലൂർ ലൈറ്റ് ഹൗസ്​

നന്തിബസാർ: കടലൂർ പോയൻറ് ലൈറ്റ് ഹൗസി​െൻറ പ്രായം കേട്ടാൽ ആരും ഒന്ന് മൂക്കത്ത് വിരൽെവച്ചുപോകും; 108. ക്ഷീണമില്ലാതെ ഇപ്പോഴും കടൽയാത്രക്കാർക്ക് വഴികാട്ടിയായി പ്രസരിപ്പോടെ തലയുയർത്തി നിൽക്കുകയാണിത്. വെള്ളക്കാരുടെ കാലത്തു കടലിൽ അപകടങ്ങൾ തുടർക്കഥയായപ്പോൾ 1895ൽ മദ്രാസിലെ പ്രസിഡൻസി പോർട്ട് ഓഫിസർ ഡബ്ല്യൂ.ജെ. പവലാണ് ലൈറ്റ് ഹൗസി​െൻറ സാധ്യതകൾ പരിശോധിക്കുകയും ഫയലും എസ്റ്റിമേറ്റും തയാറാക്കുകയും ചെയ്തത്. വെള്ളിയാങ്കല്ലിൽ ലൈറ്റ് ഹൗസ് നിർമിക്കാനായിരുന്നു ആദ്യ പരിപാടിയെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകളും നിർമാണച്ചെലവുകൾ കൂടിയതും കാരണം കൊയിലാണ്ടി താലൂക്കിലെ മൂടാടി വില്ലേജ് കടലൂർ ദേശത്ത് നിർമിക്കാൻ തീരുമാനമായി. സമുദ്രനിരപ്പിൽനിന്നു 160 അടി ഉയരത്തിൽ 136 പടി കയറി 40 നോട്ടിക്കൽ മൈൽ ദൂരത്തിൽ 1909 ഒക്ടോബർ 20നു കടലിലേക്ക്‌ പ്രകാശം വിതറിയപ്പോൾ അതൊരു ചരിത്രത്തി​െൻറ തുടക്കമായി. അന്ന് ഇറക്കുമതി ചെയ്ത ലൈറ്റുകളും ലെൻസുകളും ഓരോ അഞ്ചു സെക്കൻഡിലും ഒരു പ്രാവശ്യം വെളിച്ചം വിതറും. രണ്ടു ലക്ഷം മെഴുകുതിരി വെളിച്ചമാണ് ഇതി​െൻറ ശേഷിയെന്നു രേഖകളിൽകാണുന്നു. പണ്ടുകാലങ്ങളിൽ ഇവിടെത്തെ ജോലിക്കാരെ സായ്പ് എന്നായിരുന്നു ആളുകൾ വിളിച്ചിരുന്നതത്രെ. 108 വർഷം പഴക്കമുെണ്ടങ്കിലും ഈ സ്തൂപം ഇപ്പോഴും പുതിയതുതന്നെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.