കൊയിലാണ്ടി ഹാർബറി​െൻറ കാത്തിരിപ്പിന്​10 വർഷം

കൊയിലാണ്ടി: പത്ത് വർഷം മുമ്പ് തുടക്കം കുറിച്ച് പാതിയിൽ നിലച്ച കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തി​െൻറ പ്രവൃത്തി ഇതുവരെ പുനരാരംഭിച്ചില്ല. 2006 ഡിസംബർ 16ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പ്രവൃത്തി ഉദ്ഘാടനം ചെയ്യുേമ്പാൾ മൂന്ന് വർഷം കൊണ്ട് പണി പൂർത്തിയാക്കി കമീഷൻ ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ലേലപ്പുര, കാൻറീൻ, ജെട്ടി, എയ്ഡ്പോസ്റ്റ്, ഒാഫിസ്, റോഡ്, വിശ്രമ മന്ദിരം തുടങ്ങി നിരവധി പ്രവൃത്തി ഇനിയും പൂർത്തിയാക്കിയിട്ടില്ല. ലേലത്തിൽ പെങ്കടുത്ത കരാറുകാരൻ തടസ്സവാദങ്ങളുയർത്തി നിയമനടപടിയുമായി പോയതോടെ ആറുമാസത്തോളം വൈകിയാണ് പ്രവൃത്തി തുടങ്ങിയത്തന്നെ. പിന്നീട് ഹാർബറി​െൻറ പ്രധാന ആകർഷണകേന്ദ്രമായ പുലിമുട്ടി​െൻറ നീളം കുറച്ചതോടെ മത്സ്യത്തൊഴിലാളികൾ സമരത്തിനിറങ്ങിയത് പ്രവൃത്തിയെ വീണ്ടും ബാധിച്ചു. വാർഫിൽ മണൽ നിറക്കുന്നതിലെ തർക്കവും തടസ്സമുണ്ടാക്കി. 2016 ഏപ്രിലിൽ കമീഷൻ ചെയ്യുമെന്ന് മുൻ ഫിഷറീസ് മന്ത്രി ബാബുവി​െൻറ പ്രഖ്യാപനത്തിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷ കൈവന്നു. എന്നാൽ അതും പ്രഖ്യാപനത്തിലൊതുങ്ങി. പിന്നീട് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഫിഷറീസ് മന്ത്രിയായി കൊയിലാണ്ടി ഹാർബർ സന്ദർശിച്ചപ്പോൾ 2017 ഡിസംബറിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ ഏഴുമാസം കഴിഞ്ഞിട്ടും തുടർപ്രവർത്തനങ്ങൾ ഒന്നുമായിട്ടില്ല. പോരാത്തതിന് കഴിഞ്ഞ ആഴ്ച നിയമസഭസമിതി സിറ്റിങ് കഴിഞ്ഞ ശേഷമുള്ള പ്രഖ്യാപനത്തിൽ 2018 േമയിലേക്ക് നീണ്ടു. 10 വർഷം കഴിഞ്ഞിട്ടും പദ്ധതി പൂർത്തിയാക്കാനായി വീണ്ടും കാത്തിരിക്കേണ്ട അവസ്ഥയാണ് നാട്ടുകാർക്ക്. കേന്ദ്ര-സംസ്ഥാന പദ്ധതിയാണ്. 35.45 കോടിയായിരുന്നു ആദ്യ എസ്റ്റിമേറ്റ്. പിന്നീടത് 63.99 കോടിയാക്കി ഉയർത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.