അരിപ്പാറ വിനോദസഞ്ചാരവികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കും --കലക്ടർ അരിപ്പാറ വിനോദസഞ്ചാരവികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കും --കലക്ടർ തിരുവമ്പാടി: അനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടം സമഗ്രവികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് അരിപ്പാറ സന്ദർശിക്കാനെത്തിയ ജില്ല കലക്ടർ യു.വി. ജോസ് പറഞ്ഞു. ടൂറിസം ഫെസിലിറ്റേഷൻ സെൻറർ, സുരക്ഷക്രമീകരണങ്ങൾ, റോഡ് സൗകര്യം, കാൻറീൻ തുടങ്ങിയ പദ്ധതികൾ നടപ്പാക്കും. തിരുവമ്പാടി -കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കാൻ അരിപ്പാറയിൽ നൂറുമീറ്റർ തൂക്കുപാലം നിർമിക്കും. ഇതിെൻറ പ്രവൃത്തി സെപ്റ്റംബറിൽ ആരംഭിക്കും. വെള്ളച്ചാട്ടപരിസരം മോടിപിടിപ്പിക്കും. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, ജില്ല പഞ്ചായത്തംഗം വി.ഡി. ജോസഫ്, ബാബു അരിപ്പാറ, ജോസഫ് മണ്ണുകുശുമ്പിൽ എന്നിവർ കലക്ടറെ അനുഗമിച്ചു. photo: Thiru 4 ജില്ല കലക്ടർ യു.വി.ജോസ് അരിപ്പാറ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.