കോഴിക്കോട്: തെരുവിെൻറ കഥാകാരൻ എസ്.കെ. പൊെറ്റക്കാട്ടിെൻറ 35ാം ചരമവാർഷികത്തിൽ ഓർമപ്പൂക്കളുമായി നഗരം. എസ്.കെ. പൊെറ്റക്കാട്ട് സാംസ്‌കാരിക കേന്ദ്രത്തിെൻറ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഡോ. എം.എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്തു. എം.ജി.എസ് നാരായണനും രാഘവ വാര്യരും മിഠായിതെരുവിനെ നവീകരിക്കുമ്പോൾ അതിെൻറ പാരമ്പര്യം നിലനിർത്താൻ എസ്.കെയെ വായിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തെരുവിന് അതിേൻറതായ പാരമ്പര്യമുണ്ട്. അതറിയണമെങ്കിൽ എസ്.കെയുടെ മിഠായിതെരുവിനെ വായിക്കണം. ദേശീയത, ജനാധിപത്യം, മതേതരത്വം എന്നിവയെക്കുറിച്ചെല്ലാം ശക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു എസ്.കെ. പൊെറ്റക്കാട്ട്. എന്നാൽ, രാഷ്ട്രീയപക്ഷപാതങ്ങൾക്കുവേണ്ടി അദ്ദേഹം എഴുതിയിരുന്നില്ല. കേരളീയ സമൂഹത്തിൽ എഴുത്തുകാർ ഇന്ന് അപ്രസക്തമായിരിക്കുകയാണ്. മരിക്കുമ്പോഴും അവാർഡ്് ലഭിക്കുമ്പോഴും മാത്രം വാർത്തകളിൽ വരുന്നവരായി എഴുത്തുകാർ മാറിയെന്നും കാരശ്ശേരി വ്യക്തമാക്കി. ടി.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ എൻ.കെ.പി. മുത്തുക്കോയ മുഖ്യാതിഥിയായിരുന്നു. ഡോ. അനിൽ ചേലേമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. പി.എം.വി. പണിക്കർ, കെ. സുധീഷ്, പൂനൂർ കെ. കരുണാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.