മഹാസംഗമം: രജിസ്​​േ​ട്രഷൻ ആരംഭിച്ചു

ഉമ്പിച്ചി ഹാജി സ്കൂൾ പൂർവവിദ്യാർഥി മഹാസംഗമം രജിസ്ട്രേഷൻ ഉദ്ഘാടനം ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പ്രഫ.ഇ.പി. ഇമ്പിച്ചിക്കോയ നിർവഹിക്കുന്നു. ചാലിയം: ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി മഹാസംഗമത്തി​െൻറ രജിസ്ട്രേഷൻ ആരംഭിച്ചു. ഒത്തുകൂടാം, ഓർമകളുമായി എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന സംഗമം ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെ നടക്കും. പൂർവവിദ്യാർഥികളായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ, പൂർവാധ്യാപകൻ ശ്രീകുമാരൻ തമ്പി തുടങ്ങി ഏഴ് പതിറ്റാണ്ടിനിടയിൽ സ്കൂൾ പടിയിറങ്ങിയ ഒട്ടേറെ തലമുറകൾ സംഗമിക്കും. ബാച്ചുതല സംഗമം, പൂർവാധ്യാപകസം‌ഗമം, ആദരവ് സമ്മേളനം, സിനിമ-മിനിസ്ക്രീൻതാരങ്ങളടക്കം പങ്കെടുക്കുന്ന കലാ- സാംസ്കാരിക പരിപാടികൾ എന്നിവയുണ്ടാകും. ആയിരങ്ങളെ ഉൾക്കൊള്ളാവുന്ന പന്തലി​െൻറ പണി പുരോഗമിക്കുകയാണ്. ഞായറാഴ്ച ചേർന്ന സംഘാടക സമിതി പാർക്കിങ്, ക്രമസമാധാനം, ഭക്ഷണം തുടങ്ങിയവക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി അറിയിച്ചു. ഓൺലൈൻ വഴിയും ഫോണിലൂടെയും സംഗമദിവസം നേരിട്ടും രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഉദ്ഘാടനം പൂർവ വിദ്യാർഥിയും ഫാറൂഖ് കോളജ് പ്രിൻസിപ്പലുമായ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ നിർവഹിച്ചു. പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് അണ്ടിപ്പറ്റ ബാബു ബാഡ്ജ് കൈമാറി. പി.ബി.ഐ. മുഹമ്മദ് അഷ്റഫ്, പി.വി. ഷംസുദ്ദീൻ, കെ.പി. അഷ്റഫ്, കെ. അബ്ദുല്ലത്തീഫ്, കെ.ടി. കോയ, മൊയ്തീൻകുട്ടി, മോഹൻ ചാലിയം, സത്താർ കൊട്ടലത്ത്, സാബിർ എങ്ങാട്ടിൽ, എൻ.സി. ഹനീഫ, എം.സി. ബാസിൽ, യൂനുസ് കടവ് ഹട്ട്, കെ. കൃഷ്ണൻ, പി.ടി. റിയാസുദ്ദീൻ, എം. മഹബൂബ്, എ.കെ. റഷീദ് അഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.