മാവൂര്‍: കുറ്റിക്കടവ് മഖ്ദൂമിയ ഇസ്‌ലാമിക് അക്കാദമി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കുറ്റിക്കടവ് മഹല്ല് കമ്മിറ്റിക്ക് കീഴില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിെൻറ ജൂനിയര്‍ സ്ഥാപനമായാണ് മഖ്ദൂമിയ്യ ആരംഭിക്കുന്നത്. ചടങ്ങില്‍ പ്രസിഡൻറ് മാങ്ങാട്ട് അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു. സത്താര്‍ പന്തലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുദർരിസ് എ.ടി. അബ്ദുറഹിമാന്‍ ദാരിമി ചീക്കോട്, മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, ആർ.വി. കുട്ടിഹസന്‍ ദാരിമി, ഹസൈനാര്‍ ഫൈസി, ഒ.പി. അഷ്‌റഫ്, പി.പി. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, അബ്ദുൽ ജബ്ബാര്‍ അന്‍വരി, കെ.എ. ഖാദർ, ടി.പി. ചെറൂപ്പ, കെ. മൂസ മൗലവി, ഖാലിദ് കിളിമുണ്ട, എൻ.പി. അഹമ്മദ്, വി.കെ. റസാഖ്, ഒ. മമ്മദ്, വളപ്പില്‍ റസാഖ്, പി.പി.എച്ച്. ഹുസൈന്‍ ഹാജി, എ.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും സെക്രട്ടറി എൻ.കെ. ബശീര്‍ നന്ദിയും പറഞ്ഞു. മഗ്‌രിബ് നമസ്‌കാരാനന്തരം മഹല്ല് പള്ളിയില്‍ നടന്ന ഉദ്ഘാടനം ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിച്ചു. മഹല്ല് പ്രസിഡൻറ് പി.പി. അബു ഹാജി അധ്യക്ഷത വഹിച്ചു. അബ്ബാസ് ദാരിമി സ്വാഗതവും എൻ.കെ. അസീസ് നന്ദിയും പറഞ്ഞു. mvr maqdoomiya inauguration കുറ്റിക്കടവ് മഖ്ദൂമിയ ഇസ്‌ലാമിക് അക്കാദമി ഉദ്ഘാടനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.