അത്തോളി: മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ അത്തോളി മുസ്ലിം വെൽെഫയർ അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ഹജ്ജിനു പോകുന്നവർക്കുള്ള യാത്രയയപ്പും പഞ്ചായത്തിലെ വിവിധ മദ്റസകളിൽനിന്ന് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കാഞ്ഞിരോളി മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് എം. മൂസ അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസർ ദാരിവ, ഉമർ സഖാഫി, ഫസൽ ഹുസൈൻ അസ്ഹരി, ഷാജി, ഗഫൂർ, റസാഖ് കേളോത്ത്, റിയാസ് പാണക്കാട്, യൂസഫ്, എം.കെ. അബുൽ ഹമീദ്, മുഹമ്മദ് ഹാജി, കെ.പി. ഖാദർ, കെ.പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി കെ.കെ. റഫീഖ് സ്വാഗതവും കെ.വി. നൗഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.