കിണർപണിക്കിടെ പരിക്കേറ്റ് ചികിത്സയിലുള്ള യുവാവിെൻറ കുടുംബം ജപ്തി ഭീഷണിയിൽ കൊടുവള്ളി: . കൊടുവള്ളി കരിവില്ലിക്കാവ് മലാംതൊടുകയിൽ ശശികുമാറിെൻറ (ശശീവൻ) കുടുംബത്തിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. കെ.എസ്.എഫ്.ഇ തിരുവമ്പാടി ബ്രാഞ്ചിൽ നിന്ന് വിളിച്ചെടുത്ത കുറി തിരിച്ചടക്കാൻ സാധിക്കാത്തതിനെതുടർന്നാണ് ജപ്തി നോട്ടീസ് ലഭിച്ചത്. ശശികുമാറിെൻറ ഭാര്യ സ്മിതയുടെ പേരിലായിരുന്നു കുറി. ജൂൈല 31-ന് മുമ്പ് 1,62,464 രൂപയും അതിന്മേൽ കൊടുക്കേണ്ട 13.5 ശതമാനം പലിശയും വീഴ്ചവരുത്തിയതിനുള്ള അധികപലിശയും അടച്ചില്ലെങ്കിൽ ഇവർ താമസിക്കുന്ന സ്മിതയുടെ പേരിലുള്ള 8.83 സെൻറ് ഭൂമി ജപ്തി ചെയ്യുമെന്നാണ് ജപ്തിനോട്ടീസിൽ പറയുന്നത്. ജപ്തിനോട്ടീസ് ലഭിച്ച ശശികുമാറും കുടുംബവും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. അപകടത്തെതുടർന്ന് അഞ്ചുവർഷമായി ശശികുമാർ പണിക്ക് പോവാൻ കഴിയാതെ വീട്ടിൽ കഴിയുകയാണ്. അസുഖം ഭേദപ്പെട്ടുവരുന്നതിനിടെ ലഭിച്ച ജപ്തി നോട്ടീസ് ശശികുമാറിനെയും കുടുംബത്തെയും തളർത്തിയിരിക്കുകയാണ്. 2012 ജൂൺ മൂന്നിന് കിണർപണിക്കിടെയാണ് ശശികുമാറിന് അപകടം സംഭവിക്കുന്നത്. പണിക്കിടെ കിണറിൽ നിന്ന് മുകളിലേക്ക് കയറുന്നതിനിടെ കയറിൽ നിന്ന് പിടിവിട്ട് കിണറിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ശശികുമാറിെൻറ ഇരുകാലുകളും ഒടിയുകയും നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ദീർഘനാൾ ചികിത്സയിലായിരുന്നു. സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്ന ശശികുമാറിന് ഇതോടെ ജീവിതം വഴിമുട്ടി. ചികിത്സാ െചലവിനും കുടുംബം പുലർത്താനും വഴിയില്ലാതായതോടെ നാട്ടുകാർ ചികിത്സസഹായകമ്മിറ്റി രൂപവത്കരിച്ചാണ് ശശികുമാറിനെ സഹായിച്ചത്. വീട് പണിയാൻ വേണ്ടിയായിരുന്നു ശശികുമാർ കെ.എസ്.എഫ്.ഇയിൽ നിന്നും കുറി വിളിച്ചെടുത്തത്. ഈ സമയത്താണ് അപകടം പറ്റി കിടപ്പിലാക്കുന്നത്. എട്ട് സെൻറ് ഭൂമിയിൽ പണിതീരാത്ത വീടും വിദ്യാർഥികളായ രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് ശശികുമാറിെൻറ കുടുബം. രണ്ട് ലക്ഷത്തോളം രൂപ അടച്ചില്ലെങ്കിൽ വീടും സ്ഥലവും ജപ്തി ചെയ്യുമെന്നാണ് കലക്ടറുടെ നോട്ടീസ്. ശശികുമാറിനെ സഹായിക്കാൻ നാട്ടുകാർ 'ശശികുമാർ കുടുംബസഹായ കമ്മിറ്റി' രൂപവത്കരിച്ചു. ഭാരവാഹികളായി യു.കെ.അബൂബക്കർ (ചെയ.),കൗൺസിലർ പി.കെ.ഷീബ (കൺ.), എൻ.കെ.ബഷീർ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. സിൻഡിക്കേറ്റ് ബാങ്കിെൻറ കൊടുവള്ളി ശാഖയിൽ അക്കൗണ്ട് തുടങ്ങി. A/c No: 4414 22000 29856 IFS Code: SYNB 0004414 Syndicate Bank phone No: 0495 2706043. ശശികുമാർ: phone: 9645646026 photo: Sasikumar (Sasivan ).jpg ശശികുമാർ. attn: gulf also
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.