പി.ബി.സി.എ കലക്ടറേറ്റ് മാർച്ച് എട്ടിന് കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പി.ബി.സി.എ) ഇൗ മാസം എട്ടിന് കലക്ടറേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിർമാണ മേഖലയെ സംരക്ഷിക്കുക, മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, സ്വകാര്യ കരാറുകാർക്ക് അംഗീകാരം നൽകുക, സൈറ്റ് ഇൻഷുറൻസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. രാവിലെ 10.30ന് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. വേലായുധൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് പി. ബാബുരാജ്, വൈസ് പ്രസിഡൻറ് അബ്ദുൽ റസാഖ്, സെക്രട്ടറി കെ.പി. സുനിൽ, ട്രഷറർ കെ. കൃഷ്ണൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. റേഷൻ: കമീഷൻ കുടിശ്ശിക ഒാണത്തിനുമുമ്പ് അനുവദിക്കണം കോഴിക്കോട്: ആറു മാസത്തെ റേഷൻ കമീഷൻ കുടിശ്ശിക ഒാണത്തിനുമുമ്പ് അനുവദിക്കണമെന്നും ഡോർ ഡെലിവറി നടത്തുേമ്പാൾ കൃത്യമായ തൂക്കത്തിൽ സാധനങ്ങൾ കടയിൽ എത്തിക്കണമെന്നും ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. എ.പി.എൽ നോൺ സബ്സിഡിക്കാർക്ക് ഭക്ഷ്യധാന്യം വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യമുന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.പി. അഷ്റഫ് അധ്യക്ഷതവഹിച്ചു. പി. അരവിന്ദൻ, പി. പവിത്രൻ, കെ. ശിവരാമൻ, എം.എ. നസീർ, എം.പി. സുനിൽകുമാർ, ടി.എം. അശോകൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.