നേതൃ പരിശീലന ക്യാമ്പ്​

നേതൃ പരിശീലന ക്യാമ്പ് കോഴിക്കോട്: കലാ കായിക സാംസ്കാരിക രംഗങ്ങളിലെ പുത്തനുണർവിന് നാട്ടിൻപുറങ്ങളിൽ സജീവമായ കലാ കായിക സംഘടനകൾ മുന്നോട്ടുവരണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അഭിപ്രായപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽ വികസന-ക്ഷേമ രംഗങ്ങളിലെ വളർച്ചക്കും സാംസ്കാരിക നവോത്ഥാനത്തിനും ഗ്രാമീണ കലാ കായിക സമിതികൾ വഹിച്ച പങ്ക് വിലപ്പെട്ടതാണ്. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഇൗസ്റ്റ്ഹിൽ യൂത്ത് ഹോസ്റ്റലിൽ യൂത്ത് ക്ലബ് ഭാരവാഹികൾക്കായി സംഘടിപ്പിച്ച ത്രിദിന നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് കോഒാഡിനേറ്റർ എം. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. എം. മോഹനദാസൻ, പി. മുജീബ് റഹ്മാൻ, സജി നരിക്കുഴി, ഉഷിത, കെ. ലയോണ, ഇ. സനൽ, എ. സവിഷ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.