രാഷ്​ട്രീയസംഘർഷം: സി.പി.എം^ബി.ജെ.പി ഉഭയകക്ഷി ചർച്ച ഇന്ന്​

രാഷ്ട്രീയസംഘർഷം: സി.പി.എം-ബി.ജെ.പി ഉഭയകക്ഷി ചർച്ച ഇന്ന് കണ്ണൂർ: സി.പി.എം-ബി.ജെ.പി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് ഉഭയകക്ഷി ചർച്ച നടക്കും. രാവിലെ 9.30ന് പയ്യാമ്പലം െഗസ്റ്റ്ഹൗസിൽ നടക്കുന്ന ചർച്ചയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ എന്നിവരും സി.പി.എം, ബി.ജെ.പി ജില്ല നേതാക്കളും ആർ.എസ്.എസ് പ്രതിനിധികളും പെങ്കടുക്കും. തിരുവനന്തപുരത്ത് നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കണ്ണൂരിലും ചർച്ച നടക്കുന്നത്. സംഘർഷസംഭവങ്ങളുണ്ടായാൽ കണ്ണൂരിൽ സർവകക്ഷി സമാധാന യോഗങ്ങൾ നടക്കാറുണ്ട്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലംമുതലാണ് ഇത്തരം േയാഗങ്ങൾ തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.