ഇവിടെ, ഒരുങ്ങി നാടി‍െൻറ സ്വാതന്ത്ര്യസമരഗീതങ്ങൾ

-- നഗരസഭ വിദ്യാഭ്യാസപദ്ധതിയായ സ്പെയിസ് നടത്തിയ ദേശഭക്തിഗാന ശിൽപശാല വേറിട്ട അനുഭവമായി വടകര: ഡയറ്റിൽ കഴിഞ്ഞ രണ്ടുദിനങ്ങൾ സംഗീതസാന്ദ്രമായിരുന്നു. ഒരുകാലത്ത് നാടി‍​െൻറ ഉണർത്തുപാട്ടുകളായ സ്വാത്രന്ത്ര്യസമരഗീതങ്ങൾ ഉയർന്നുകേട്ടു. വടകര നഗരസഭ വിദ്യാഭ്യാസപദ്ധതിയായ സ്പെയിസി‍​െൻറ ആഭിമുഖ്യത്തിൽ ദേശഭക്തി ഗാന ശിൽപശാലയാണ് വേറിട്ട അനുഭവമായത്. 40 അധ്യാപകരാണ് ശിൽപശാലയിൽ പങ്കാളികളായത്. ഇവിടെ നിന്ന് ഹൃദിസ്ഥമാക്കിയ ഗാനങ്ങൾ സ്വാതന്ത്ര്യദിനത്തിൽ സ്കൂളുകളിൽ നടക്കുന്ന പരിപാടികളിൽ അവതരിപ്പിക്കാനായി വിദ്യാർഥികളെ ഒരുക്കും. ഗായകൻ വി.ടി. മുരളിയാണ് ശിൽപശാലക്ക് നേതൃത്വം നൽകിയത്. അംശി നാരായണപിള്ളയുടെ 'വരിക വരിക സഹജരെ', വിദ്വാൻ ജി. കേളുനായരുടെ 'സ്മരിപ്പിൻ ഭാരതീയരെ', പി. ഭാസ്കര​െൻറ 'നമ്മുടെ ഭാരതം ഉലകിൻ നടുവിലെ', 'ജന്മദാരിണി ഭാരതം', പി. ഉബൈദി​െൻറ 'നാടൊന്നായി', വള്ളത്തോളി​െൻറ 'പോരാപോരാനാളിൽ' എന്നിങ്ങനെയുള്ള ദേശഭക്തിഗാനങ്ങളാണ് അവതരിപ്പിച്ചത്. ക്യാമ്പ് രാജൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. ടി. രാധാകൃഷ്ണൻ, ടി. രാജൻ, കെ.സി. പവിത്രൻ, കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.