കുട്ടിക്ക് നൽകിയ പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷണം

വളയം: പനിക്ക് ചികിത്സ തേടിയ ഏഴു വയസ്സുകാരിക്ക് കഴിക്കാൻ കൊടുത്ത പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷണം. വളയം പൂവ്വംവയൽ താനിയുള്ളപറമ്പത്ത് മനോജി​െൻറ മകൾ നിരഞ്ജനക്ക് (7) വളയം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽനിന്ന് നൽകിയ ഗുളികയിലാണ് കമ്പിക്കഷണം. കുട്ടിയെ അമ്മ നിഷ വ്യാഴാഴ്ചയാണ് ഡോക്ടറെ കാണിച്ചത്. ഡോക്ടർ കുറിച്ചുകൊടുത്ത മരുന്ന് ആശുപത്രിയിൽനിന്ന് വാങ്ങി വീട്ടിലെത്തിയശേഷം കഴിക്കാനെടുത്തപ്പോഴാണ് കമ്പി ശ്രദ്ധയിൽപെട്ടത്. ഒരു നേരം പകുതി ഗുളിക കഴിക്കാനായിരുന്നു ഡോക്ടർ നിർദേശിച്ചത്. ഇതനുസരിച്ച് ഗുളിക രണ്ടായി മുറിച്ച് കുട്ടിക്ക് കൊടുക്കുമ്പോഴാണ് കമ്പിക്കഷണം കണ്ടത്. ഗുളികയും കമ്പിക്കഷണവും ആശുപത്രിയിൽ കാണിച്ചതോടെ സംഭവം അധികൃതരെ അറിയിക്കാമെന്ന് സൂപ്രണ്ട് ഉറപ്പുനൽകി. സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകൾ ഗുണനിലവാരം കുറവാണെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചിത്രം Saji 1, 2 വളയം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽനിന്ന് നൽകിയ പാരസെറ്റമോൾ ഗുളികയിൽനിന്ന് ലഭിച്ച കമ്പിക്കഷണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.