- കോഴിക്കോട്: ജി.എസ്.ടിയെ തുടര്‍ന്നുണ്ടായ നികുതിയിളവ് ആനുകൂല്യം ആവശ്യപ്പെട്ട വിതരണക്കാരെ ഒഴിവാക്കിയ ബ്രിട്ടാനിയ കമ്പനിയുടെ തീരുമാനം പിൻവലിക്കണമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീന്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബ്രിട്ടാനിയ ബിസ്‌കറ്റ് ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളുടെ വിതരണം നിര്‍ത്തിവെക്കാനാണ് വ്യാപാരികളുടെ തീരുമാനം. ജി.എസ്.ടി നിലവില്‍ വന്നതോടെ ബിസ്കറ്റിെൻറ നികുതി 18 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍, ബ്രിട്ടാനിയ കമ്പനി ഇതിെൻറ ആനുകൂല്യം താഴെതട്ടിലെ വിതരണക്കാര്‍ക്ക് നല്‍കാന്‍ തയാറായില്ല. നികുതി ഇളവിെൻറ ആനുകൂല്യം ആവശ്യപ്പെട്ട കേരളത്തിലെ വിതരണക്കാരെയാണ് കമ്പനി പുറത്താക്കിയത്. വിഷയത്തില്‍ സിവില്‍ സപ്ലൈസ് മന്ത്രി കമ്പനിഭാരവാഹികളെയും വ്യാപാരികളെയും വിളിച്ചുചേര്‍ത്ത് ചര്‍ച്ചനടത്തണമെന്നും നസിറുദ്ദീൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.