താമരശ്ശേരി പഞ്ചായത്ത്​ അസിസ്​റ്റൻറ്​ സെക്രട്ടറിയെ തൂണേരിയിലേക്ക്​ മാറ്റി, എൻ.ജി.ഒ അസോസിയേഷൻ ഡി.ഡി.പി ഒാഫിസിലേക്ക്​ മാർച്ച്​ നടത്തി

താമരശ്ശേരി പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിയെ തൂണേരിയിലേക്ക് മാറ്റി, എൻ.ജി.ഒ അസോസിയേഷൻ ഡി.ഡി.പി ഒാഫിസിലേക്ക് മാർച്ച് നടത്തി കോഴിക്കോട്: എൻ.ജി.ഒ അസോസിയേഷൻ ജില്ലകമ്മിറ്റി അംഗവും താമരശ്ശേരി പഞ്ചായത്തിൽ അസിസ്റ്റൻറ് സെക്രട്ടറിയുമായ കെ. മനോജ്കുമാറിനെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി തൂണേരി പഞ്ചായത്തിലേക്ക് സ്ഥലംമാറ്റിയതായി പരാതി. സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ ഒാഫിസിലേക്ക് മാർച്ച് നടത്തി. കോഴിക്കോട് പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ ഒാഫിസിൽ ജൂനിയർ സൂപ്രണ്ടായിരുന്ന കെ. മനോജ് കുമാറിനെ തസ്തികയിൽ മൂന്ന് വർഷം പൂർത്തിയാകുന്നതിനുമുേമ്പതന്നെ 2016 ജൂണിൽ താമരശ്ശേരിയിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. ഒരുവർഷം മാത്രം പൂർത്തിയാക്കവെയാണ് രണ്ട് താലൂക്കുകൾ കടന്ന് രണ്ടാമത്തെ സ്ഥലംമാറ്റം. ജൂനിയറായവർക്ക് പ്രമോഷൻ നൽകി അതേ താലൂക്കിൽ തന്നെ നിയമനം നൽകിയ ഇതേ ഉത്തരവിലാണ് സീനിയറായ മനോജ് കുമാറിനെ രാഷ്ട്രീയ പ്രേരിതമായി ജില്ല അതിർത്തിയിലേക്ക് സ്ഥലംമാറ്റിയതെന്ന് പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്ത എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രേമവല്ലി കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട്, സംസ്ഥാന നേതാക്കളായ പി. വിനയൻ, കെ. വിനോദ് കുമാർ, പി. ബിന്ദു, എം. ഷിബു, എൻ.ടി. ജിതേഷ്, ബി.എൻ. ബൈജു, സി.എം. ഗിരീഷ് പ്രസംഗിച്ചു. കലക്ടറേറ്റിന് മുന്നിൽ നിന്നാരംഭിച്ച മാർച്ചിന് കെ.വി. രവീന്ദ്രൻ, പ്രേംനാഥ് മംഗലശ്ശേരി, എൻ. സന്തോഷ്കുമാർ, കെ. സുധാകരൻ, പി.കെ. സുനിൽകുമാർ, പി.പി. പ്രകാശൻ, സന്തോഷ് കുനിയിൽ, സിദ്ദീഖുൽ അക്ബർ നേതൃത്വം നൽകി. ct1 താമരശ്ശേരി പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിയെ അന്യായമായി സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ നടത്തിയ ഡി.ഡി.പി ഒാഫിസ് മാർച്ച്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.