പയ്യോളി: ദേശീയപാതയെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാക്കുന്ന ജീർണിച്ച മൂരാട് പാലം മാറ്റി പുതിയ പാലം പണിയുമോ? വെള്ളിയാഴ്ച രാവിലെ പെയ്തുതോരാത്ത മഴയിൽ മൂരാട് പാലത്തിെൻറ നിലവിലുള്ള അവസ്ഥ നേരിട്ടറിയാൻ എത്തിയ എം.എൽ.എ കെ. ദാസനോടും ജില്ല കലക്ടർ യു.വി. ജോസിനോടുമുള്ള നാട്ടുകാരുടെയും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരുടെയും ചോദ്യമായിരുന്നു ഇത്. പാലം പണിയുമെന്ന് മുമ്പ് പലരും നൽകിയ വാഗ്ദാനം കടലാസിലൊതുങ്ങിയതിെൻറ അമർഷവും നാട്ടുകാരുടെ ചോദ്യത്തിലടങ്ങിയിരുന്നു. സ്ഥലം ലഭ്യമായാൽ പാലംപണി ഉടൻ തുടങ്ങുമെന്ന എം.എൽ.എയുടെയും കലക്ടറുടെയും ഉറപ്പിൽ വിശ്വസിച്ചാണ് ഒടുവിൽ നാട്ടുകാർ മടങ്ങിയത്. മൂരാട് പുതിയ പാലം നിർമിക്കാൻ ലീഗ് ധർണ പയ്യോളി: ജീർണാവസ്ഥയിൽ നിൽക്കുന്ന മൂരാട് പാലം അടിയന്തരമായി മാറ്റി പുതിയ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തിൽ മൂരാട് പാലത്തിന് സമീപം ധർണ നടത്തി. ലീഗ് സംസ്ഥാന പ്രസിഡൻറ് സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. ലീഗ് മുനിസിപ്പൽ പ്രസിഡൻറ് അഷ്റഫ് കോട്ടക്കൽ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ പി. കുൽസു, വി.പി. ഇബ്രാഹിംകുട്ടി, എസ്.വി. അബ്ദുല്ല, റഷീദ് വെങ്ങളം, സമദ് പൂക്കാട്, വി.കെ. അബ്ദുറഹ്മാൻ, എം.പി. ഹുസൈൻ എന്നിവർ സംസാരിച്ചു. പി.വി. അഹമ്മദ്, എസ്.എം. ബാസിത്, എസ്.കെ. സമീർ, ബഷീർ മേലടി, ഹംസ അബ്ഷിർ, എം.വി. സകരിയ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.