കോടതിവിധി ലംഘിച്ച് പുനര്‍വിന്യാസം: രണ്ട് അധ്യാപികമാരെ സര്‍ക്കാര്‍ സ്കൂളില്‍നിന്ന് പിന്‍വലിച്ചു കോഴിക്കോട്: കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ ഉത്തരവ് വകവെക്കാതെ എയ്ഡഡ് സ്കൂളില്‍നിന്ന് സര്‍ക്കാര്‍ സ്കൂളിലേക്ക് നടത്തിയ പുനര്‍വിന്യാസം പിന്‍വലിച്ചു. നല്ലളം ഹെസ്കൂളിലേക്ക് പുനര്‍വിന്യസിച്ച, മലയാളം വിഷയം പഠിപ്പിക്കുന്ന സംരക്ഷിതാധ്യാപികമാരെയാണ് കഴിഞ്ഞ ദിവസം പിന്‍വലിച്ചത്. കോടതി ഉത്തരവ് മറികടന്നുള്ള പുനര്‍വിന്യാസത്തെക്കുറിച്ച് കഴിഞ്ഞ മാസം 27ന് 'മാധ്യമം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കുട്ടമ്പൂര്‍, പാവണ്ടൂര്‍ സ്കൂളുകളിലെ അധ്യാപികമാരായിരുന്നു ഇവര്‍. പെരുമണ്ണ ഇ.എം.എസ് ഗവ. ഹൈസ്കൂളിലെ ഒരു അധ്യാപികയെയും മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. വടകര ബി.ആര്‍.സിയിലേക്കാണ് ഈ അധ്യാപികയെ അയക്കുന്നത്. ബാലുശ്ശേരി ജി.ജി.എച്ച്.എസിലും കൊയിലാണ്ടി ജി.ജി.എച്ച്.എസിലും ഓരോ അധ്യാപികമാര്‍ വീതം കോടതി വിധി ലംഘിച്ച് ജോലിചെയ്യുന്നതായി ആരോപണമുണ്ട്. ഇവരെയും ഉടന്‍ മാറ്റുമെന്നാണ് സൂചന. എസ്.എസ്.എയുടെ റിസോഴ്സ് സെൻററുകളിലേക്ക് പുനര്‍വിന്യസിച്ചവര്‍ക്ക് കോടതി വിധി ബാധകമല്ല. പി.എസ്.സി പട്ടിക ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലെ സംരക്ഷിത ഹൈസ്കൂള്‍ അധ്യാപകരെ സര്‍ക്കാര്‍ സ്കൂളിലേക്ക് പുനര്‍വിന്യസിക്കരുതെന്ന് അഡ്മിനിസ്ട്രേറ്റിവ് ്ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എച്ച്.എസ്.എ റാങ്ക് പട്ടികയിൽെപട്ടവരുടെ ഹരജിയെ തുടര്‍ന്നായിരുന്നു ട്രൈബ്യൂണല്‍ ഇടപെടല്‍. സംരക്ഷിതാധ്യാപകരുടെ പുനര്‍വിന്യാസത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിശദീകരണവുമായി രംഗെത്തത്തിയിരുന്നു. പി.എസ്.സി വഴി നിയമനം നടത്തേണ്ട സര്‍ക്കാര്‍ സ്കൂളുകളിലെ ഒഴിവുകളില്‍ എയ്ഡഡ് സ്കൂളില്‍നിന്നുള്ള സംരക്ഷിതാധ്യാപകരെ പുനര്‍വിന്യസിക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്ന് അഡീഷനല്‍ ഡി.പി.ഐ ജെസി ജോസഫ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.