നന്തിബസാർ: വൻമുഖം കോടിക്കൽ എ.എം.യു.പി സ്കൂൾ വിദ്യാർഥികൾ നട്ടുണ്ടാക്കിയ മരച്ചീനികൃഷി വിളവെടുത്തു. അധ്യാപകരും പി.ടി.എ ഭാരവാഹികളും പെങ്കടുത്തു. പാവങ്ങൾക്ക് ഉച്ചഭക്ഷണമെത്തിച്ച് വിദ്യാർഥികൾ നന്തിബസാർ: ചിങ്ങപുരം, വന്മുകം -എളമ്പിലാട് എം.എൽ.പി സ്കൂൾ വിദ്യാർഥികൾ കോഴിക്കോട് നഗരത്തിെൻറ ബീച്ച്ഭാഗത്ത് പാവങ്ങൾക്ക് ഉച്ചഭക്ഷണമെത്തിച്ചു. വിദ്യാലയത്തിൽ ഈ വർഷം ആരംഭിച്ച 'അന്നം അമൃതം' പദ്ധതിയുടെ ഭാഗമായാണ് ഭക്ഷണ വിതരണം നടത്തിയത്. കോഴിക്കോട് ആകാശവാണിയിൽ കുട്ടികളുടെ പരിപാടിയായ 'പൂക്കുട' അവതരിപ്പിക്കാനെത്തിയ വിദ്യാർഥികളാണ് തങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണത്തോടൊപ്പം തെരുവിലെ പാവങ്ങൾക്ക് ഒരു പൊതി ഭക്ഷണംകൂടി അധികം കരുതി എടുക്കുകയായിരുന്നു. സി.- ഖൈറുന്നിസാബി, സ്കൂൾ ലീഡർ ദിയ ലിനീഷ്, വി.ടി. ഐശ്വര്യ, നിഹാൽ അഫ്സൽ, വൈഗരാജ്, ജിസ ഫാത്തിമ, അബ്ദുൽ ഫത്താഹ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.