അന്താരാഷ്​ട്ര ചക്ക മഹോത്സവം: ഒരുക്കം പൂർത്തിയാകുന്നു

അമ്പലവയൽ: കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആഗസ്റ്റ് ഒമ്പത് മുതൽ 14 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശിൽപശാലയുടെ ഒരുക്കം പൂർത്തിയാകുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേരള കാർഷിക സർവകലാശാല, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾചർ റിസർച്, ഇൻറർനാഷനൽ ട്രോപ്പിക്കൽ ഫ്രൂട്സ് നെറ്റ്വർക്ക്, ഇൻറർനാഷനൽ സൊസൈറ്റി ഫോർ സൗത്ത് ഈസ്റ്റ് ഏഷ്യൻ അഗ്രികൾചറൽ സയൻസ്, ജില്ല ലീഗൽ സർവിസ് അതോറിറ്റി എന്നിവ സംയുക്തമായാണ് അന്താരാഷ്ട്ര ചക്ക മഹോത്സവം സംഘടിപ്പിക്കുന്നത്. ചക്കയുടെ പോഷക മൂല്യങ്ങളെയും വൈവിധ്യമാർന്ന ഉപയോഗ രീതികളെയും മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന സാധ്യതകളെയും കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ചക്ക മഹോത്സവത്തി​െൻറ ലക്ഷ്യം. ചക്കയുടെ ഉൽപാദനം വർധിപ്പിക്കാനുള്ള സാങ്കേതിക അറിവുകൾ പ്രചരിപ്പിക്കുക, മൂല്യവർധനവിലൂടെ വരുമാന വർധനവിനുള്ള മാർഗനിർദേശങ്ങൾ നൽകുക, പ്ലാവി​െൻറ ഒട്ടുതൈകൾ ഉൽപാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ശൃംഖലകൾ രൂപവത്കരിക്കുക എന്നിവ ലക്ഷ്യമിട്ട് ശിൽപശാല സംഘടിപ്പിക്കുന്നുണ്ട്. ആഗോളതലത്തിൽ ചക്കയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ പ്രഗല്ഭരായ മലേഷ്യ, വിയറ്റ്നാം, തായ്ലൻഡ്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി എട്ട് രാജ്യങ്ങളിൽനിന്നുമുള്ള 17ലധികം ശാസ്ത്രജ്ഞർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്രാദേശിക കർഷകരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ഉതകുന്ന വിപണി, വിജ്ഞാനപ്രദമായ സെമിനാറുകൾ, ചക്കയുടെ സമ്പൂർണ മൂല്യ വർധനവ് എന്ന വിഷയത്തെ ആസ്പദമാക്കി ആഗസ്റ്റ് ഒമ്പത് മുതൽ 13 വരെ സ്ത്രീകൾക്കായുള്ള പരിശീലന പരിപാടി എന്നിവ നടക്കും. അന്താരാഷ്ട്ര തലത്തിലുള്ള പ്രദർശനങ്ങൾ, ഫോട്ടോഗ്രഫി, ചിത്രരചന, ഉപന്യാസ രചന തുടങ്ങിയ സമ്മാനാർഹമായ മത്സരങ്ങൾ എന്നിവയുമുണ്ടാകും. ദേശീയ -അന്തർദേശീയ തലത്തിലുള്ള വിവിധ ഏജൻസികൾ ഒരുക്കുന്ന അഞ്ഞൂറോളം സ്റ്റാളുകൾ മേളയിലുണ്ടാകും. ആഗസ്റ്റ് ഒമ്പതിന് തുടങ്ങുമെങ്കിലും 11നാണ് ഔദ്യോഗിക ഉദ്ഘാടനമെന്ന് കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. പി. രാജേന്ദ്രൻ അറിയിച്ചു. കേന്ദ്ര -സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, കൃഷി മന്ത്രാലയ പ്രതിനിധികൾ, കാർഷിക സർവകലാശാല പ്രതിനിധികൾ തുടങ്ങിയവർ പെങ്കടുക്കും. THUWDL1 അന്താരാഷ്ട്ര ചക്ക മഹോത്സവത്തോടനുബന്ധിച്ച് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ സ്റ്റാളുകൾ ഒരുങ്ങുന്നു THUWDL2 JACK FEST logo ജില്ല ജനതാദൾ-എസ്: താൽക്കാലിക ചുമതല പി.എം. ജോയിക്ക് കൽപറ്റ: ജില്ലയിൽ ജനതാദൾ-എസ് 2016ൽ നടത്തിയ സംഘടന തെരഞ്ഞെടുപ്പുകൾ കൽപറ്റ മുൻസിഫ് കോടതി റദ്ദ് ചെയ്തതിനെതുടർന്ന് ബദൽ സംവിധാനം ഉണ്ടാകുന്നതുവരെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ജോയിക്ക് ജില്ലയിൽ പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുള്ള താൽക്കാലിക ചുമതല നൽകിയതായി പാർട്ടി സെക്രട്ടറി ജനറൽ ജോർജ് തോമസ് പ്രസ്താവനയിൽ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് അസാധുവായ സാഹചര്യത്തിൽ ബദൽ സംവിധാനത്തിനായി പാർട്ടി സംസ്ഥാന വരണാധികാരിയെയും ചുമതലപ്പെടുത്തിയെന്നും ജോർജ് തോമസ് അറിയിച്ചു. അപ്പീൽ നൽകുമെന്ന് മറുവിഭാഗം കൽപറ്റ: ജനതാദൾ-എസ് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് സംബന്ധമായ കോടതി വിധിക്കെതിെര അപ്പീൽ നൽകുമെന്ന് മറുവിഭാഗം. ജില്ല പ്രസിഡൻറായിരുന്ന എൻ.കെ. മുഹമ്മദുകുട്ടി, സെക്രട്ടറി ജനറലായിരുന്ന എ.ജെ. കുര്യൻ, ബെന്നി കുറുമ്പാലക്കാട്ട്, സുബൈർ കടന്നോളി, ജോസഫ് മാത്യു എന്നിവരാണ് പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയത്. സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ജില്ലകളിലെ കോടതികളിൽ നിലനിൽക്കുന്ന കേസുകൾ പിൻവലിക്കണമെന്ന സംസ്ഥാന നിർവാഹക സമിതിയുടെയും സെക്രേട്ടറിയറ്റി​െൻറയും തീരുമാനത്തി​െൻറ അടിസ്ഥാനത്തിൽ മറ്റു ജില്ലകളിൽ കേസുകൾ പിൻവലിച്ചെങ്കിലും വയനാട്ടിൽ അന്യായക്കാർ കേസ് പിൻവലിക്കാമെന്ന് വാക്കാൽ പറഞ്ഞ ഉറപ്പ് ലംഘിക്കുകയായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി. ബി.എഡ് ബാച്ച് ഉദ്ഘാടനം സുൽത്താൻ ബത്തേരി: ബത്തേരി മാർ ബസേലിയോസ് കോളജ് ഒാഫ് എജുക്കേഷനിൽ 2017-19 ബി.എഡ് ബാച്ചി​െൻറ ഉദ്ഘാടനം ബത്തേരി ബിഷപ് ഡോ. മാർ തോമസ് നിർവഹിച്ചു. മഹത്തായ ദാർശനികതയാണ് ഇന്ത്യൻ വിദ്യാഭ്യാസത്തി​െൻറ സവിശേഷതയെന്നും അത് നഷ്ടപ്പെടുന്ന അധ്യാപക സമൂഹം രാജ്യത്തി​െൻറ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി രൂപത മുഖ്യവികാരി ജനറാൾ മോൺ. മാത്യു അറമ്പൻകുടി അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. വി. അനിൽകുമാർ, ഡി.എഡ് വിഭാഗം പ്രിൻസിപ്പൽ ഫാ. സാമുവേൽ പുതുപ്പാടി, പി.ടി.എ വൈസ് പ്രസിഡൻറ് റിപ്്വാൻ, ടി. ബിനോജ്, കെ.കെ. രജീഷ് കുമാർ, ഷൈൻ പി. ദേവസ്യ എന്നിവർ സംസാരിച്ചു. THUWDL5 സുൽത്താൻ ബത്തേരി മാർ ബസേലിയോസ് കോളജ് ഒാഫ് എജുക്കേഷനിൽ ബി.എഡ് ബാച്ച് ഉദ്ഘാടനം ബത്തേരി ബിഷപ് ഡോ. മാർ തോമസ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.