കോഴിക്കോട്: പ്രവാസസമൂഹം നേരിടുന്ന അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവാസികളോട് കാണിക്കുന്ന അനീതിയിൽ പ്രതിഷേധിച്ചും ജില്ല കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിക്കാൻ കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ആഗസ്റ്റ് 22ന് രാവിലെ 10 മണിക്കാണ് ധർണ. പ്രവാസി പുനരധിവാസം നടപ്പാക്കുക, പ്രവാസി ക്ഷേമനിധി പരിഷ്കരിക്കുക, പ്രവാസി നയം രൂപവത്കരിക്കുക, ത്രിതല പഞ്ചായത്ത് പദ്ധതികളിൽ പ്രവാസികൾക്ക് നിശ്ചിത ശതമാനം തുക നീക്കിവെക്കുക, യാത്രാപ്രശ്നം പരിഹരിക്കുക, കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡൻറ് എസ്.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഹനീഫ മുന്നിയൂർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.