ഇന്നുമുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം

കൊച്ചി: അങ്കമാലി സ്റ്റേഷനിൽ യാർഡ് നവീകരണത്തി​െൻറ ഭാഗമായി വെള്ളിയാഴ്ച മുതൽ 12വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. തൃശൂരിനും എറണാകുളത്തിനുമിടയിൽ 15 മിനിറ്റ് മുതൽ മൂന്നു മണിക്കൂർ വരെ ട്രെയിൻ വൈകും. എറണാകുളത്തുനിന്നുള്ള പാലക്കാട് മെമു, ഗുരുവായൂർ പാസഞ്ചർ എന്നിവ റദ്ദാക്കി. കൂടാതെ ഗുരുവായൂർ-തൃശൂർ പാസഞ്ചറും (56373/374) റദ്ദാക്കി. നാല്, ആറ്, ഏഴ് തീയതികളിൽ നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ് തൃശൂരിലും നാലിനും ആറിനും കണ്ണൂർ--ആലപ്പുഴ എക്സ്പ്രസ് ചാലക്കുടിയിലും യാത്ര അവസാനിപ്പിക്കും. എറണാകുളം-നിലമ്പൂർ പാസഞ്ചർ 20 മിനിറ്റ് വൈകി ഒാടും. ചൊവ്വാഴ്ച എറണാകുളത്തുനിന്ന് പുറപ്പെടുന്ന പുണെ എക്സ്പ്രസ് ഒരു മണിക്കൂർ വൈകി 6.15നാണ് പുറപ്പെടുക. തിരുവനന്തപുരം-ദൽഹി കേരള എക്സ്പ്രസിന് ചാലക്കുടിയിൽ സ്റ്റോപ് അനുവദിക്കും. 12ന് തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസ് എറണാകുളത്തും കണ്ണൂർ- എറണാകുളം ഇൻറർസിറ്റി ചാലക്കുടിയിലും യാത്ര അവസാനിപ്പിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.