മോദി സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു -വി.ഡി. സതീശൻ മോദി സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു -വി.ഡി. സതീശൻ കക്കോടി: ജാതിയുടെയും മതത്തിെൻറയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ് മോദി സർക്കാറെന്ന് വി.ഡി. സതീശൻ എം.എൽ.എ. കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യു. ദാമോദരൻ മാസ്റ്റർ അനുസ്മരണദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന അരാഷ്ട്രീയ കാലത്തിലേക്ക് കുട്ടികളെ വളർത്തിയെടുക്കാനാണ് ഹിന്ദുത്വശക്തികളുെട ശ്രമം. സാധാരണക്കാരെ കാണാതെയുള്ള ഭരണമാണ് പിണറായിയുടേത്. സംസ്ഥാനം മുഴുവൻ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം നടപ്പാക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മും. സ്വാശ്രയ കോളജിലെ ഫീസിനെതിരെ സമരം ചെയ്തവർ ഫീസ് കുത്തനെ കൂട്ടി. വർഗീയതക്കെതിരെയുള്ള സമരത്തിന് കോൺഗ്രസിനേ കഴിയൂ -വി.ഡി. സതീശൻ പറഞ്ഞു. മാടിച്ചേരി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, ഏലത്തൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.ടി. ശ്രീനിവാസൻ, സെബാസ്റ്റ്യൻ ജോൺ, എൻ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. വി. സന്തോഷ്കുമാർ സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു. kakkodi.jpg യു. ദാമോദരൻ മാസ്റ്റർ അനുസ്മരണദിനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.