നന്തിബസാർ: നന്തി മേൽപാലത്തിനടുത്ത ടോൾബൂത്തിൽ ബസിടിച്ച് 23 പേർക്ക് പരിക്കേറ്റു. ഡ്രൈവറടക്കം സാരമായി പരിക്കേറ്റ മൂന്നുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 7.50നായിരുന്നു സംഭവം. തലശ്ശേരിയിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെ.എൽ.18 എം.1236 നമ്പർ 'അഭിനയ' ബസ് നിയന്ത്രണംവിട്ട് ടോൾബൂത്തിൽ ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവർ റിനോ (45), യാത്രക്കാരായ റഹീസ് (28), അനീഷ (25) എന്നിവരെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. സ്കൂൾ കുട്ടികളാണ് പരിക്കേറ്റവരിൽ കൂടുതൽ. തേയ്മാനം വന്ന ടയറുകളാണ് ഉപയോഗിച്ചിരുന്നത്. ഇതാണ് നിയന്ത്രണം വിടാൻ കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ശക്തിയിൽ ബസിെൻറ മുൻവശം തകർന്നു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. വെങ്ങളത്തുനിന്ന് ക്രെയിൻ കൊണ്ടുവന്നാണ് ബസ് നീക്കിയത്. ദേശീയപാതയിൽ അപകടങ്ങൾ കൂടുതൽ നടക്കുന്ന സ്ഥലമാണിത്. ടോൾ ബൂത്തിൽ കലക്ഷൻ എടുത്തിരുന്നയാൾ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. തകർന്നു വീഴാറായി തിക്കോടി വിേല്ലജ് ഓഫിസ് നന്തിബസാർ: ചോർന്നൊലിക്കുന്ന തിക്കോടി വിേല്ലജ് ഓഫിസിൽ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് ജീവൻ പണയംവെച്ച്. വില്ലേജ് ഒാഫിസർ ഇരിക്കുന്ന മുറിക്ക് മുകളിലെ തേപ്പ് ഏത് സമയത്തും അടർന്നുവീഴാവുന്ന സ്ഥിതിയിലാണ്. ദിനേന വിവിധ നിരവധി പേരാണ് ഇവിടെ എത്തുന്നത്. നാലു മുറിയും ഒരു കുളിമുറിയും അടങ്ങുന്ന കെട്ടിടം 32 കൊല്ലം മുമ്പ് അന്നത്തെ മന്ത്രി പി.കെ. വേലായുധനാണ് ഉദ്ഘാടനം ചെയ്തത്. അതിനുശേഷം ഒരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. കെട്ടിടത്തിനു മുകളിൽ ചോർച്ച തടയാൻ ഇട്ട ഷീറ്റ് തകർന്നിട്ട് മാസങ്ങളായി. കൂടാതെ കെട്ടിടത്തോട് ചേർന്നുള്ള കിണറാെണങ്കിൽ ഉപയോഗ ശൂന്യവുമാണ്. അത്യാവശ്യത്തിനുള്ള വെള്ളം പുറത്തുനിന്ന് കൊണ്ടുവരുകയാണ് െചയ്യുന്നത്. ഇവിടെയെത്തുന്ന ആളുകൾക്ക് ഇരിക്കാനും സൗകര്യമില്ല. അഞ്ച് സെൻറിലെ രണ്ട് സെൻറ് കെട്ടിടം കഴിച്ചു ബാക്കി മൂന്ന് സെൻറ് ഉപയോഗമില്ലാതെ കിടക്കുകയാണ്. ഈ സ്ഥലം കൂട്ടിച്ചേർത്ത് നല്ലൊരു കെട്ടിടം പണിയുകയും ഉപയോഗശൂന്യമായ കിണർ ശുചീകരിച്ച് വെള്ളത്തിെൻറ പ്രശ്നവും പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.