ഗെയിൽ: വാൽവ് സ്​റ്റേഷനുവേണ്ടി പാടം നികത്താനെത്തിയ ടിപ്പർ ലോറി തടഞ്ഞു

നടുവണ്ണൂർ: കോട്ടൂരിൽ ഗെയിൽ വാതക പൈപ്പ് ലൈൻ വാൽവ് സ്റ്റേഷനുവേണ്ടി പാടം നികത്താനായി മണ്ണ് കൊണ്ടുവന്ന ടിപ്പർ ലോറി സംയുക്ത സമരസമിതി തടഞ്ഞു. കോട്ടൂർ പഞ്ചായത്ത് 18ാം വാർഡിൽ അമ്പലത്താഴ വയലിലാണ് മണ്ണ് നികത്താനായി ടിപ്പറെത്തിയത്. 50 സ​െൻറ് തണ്ണീർത്തടമായ സ്ഥലമാണ് നികത്തുന്നതെന്ന് സമരസമിതി നേതാക്കൾ ആരോപിച്ചു. രാവിലെ പത്തോടെയാണ് വണ്ടി തടഞ്ഞത്. രണ്ട് ലോഡ് മണ്ണിറക്കിയിരുന്നു. ഈ തണ്ണീർത്തടത്തോട് ചേർന്നാണ് ജലനിധി പദ്ധതിയുടെ കിണറും സ്ഥിതി ചെയ്യുന്നത്. മണ്ണിറക്കാൻ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംയുക്ത സമരസമിതി പ്രവർത്തകർ. കഴിഞ്ഞ ദിവസം രേഖകൾ ഹാജരാക്കാൻ നിർദേശിച്ച് നോട്ടീസ് അയച്ച ഗെയിൽ അധികൃതർക്ക് കോട്ടൂർ വില്ലേജ് ഓഫിസിൽനിന്ന് സ്ഥലമുടമകളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് തിരിച്ചുപോകേണ്ടി വന്നിരുന്നു. photo: NV R1 കോട്ടൂർ വയലിൽ ഗെയിൽ അധികൃതർ മണ്ണിറക്കിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.