പേരാമ്പ്ര: വിദ്യാർഥിയെ അധിേക്ഷപിച്ചെന്ന് ആരോപണ വിധേയനായ പ്രിൻസിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിൽവർ ആർട്സ് ആൻഡ് സയൻസ് കോളജിൽ എം.എസ്.എഫിെൻറ നേതൃത്വത്തിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. റാഗിങ് ഇരയായ വിദ്യാർഥി പ്രിൻസിപ്പലിന് പരാതി കൊടുക്കാൻ പോയപ്പോൾ തടഞ്ഞെന്ന കാരണത്തിൽ രണ്ട് വിദ്യാർഥികളെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത ഒരു വിദ്യാർഥിക്കെതിരെ പ്രിൻസിപ്പൽ തെറിയഭിഷേകം നടത്തിയെന്നാണ് എം.എസ്.എഫ് ആരോപിക്കുന്നത്. മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഒന്നാം വർഷ വിദ്യാർഥിയായ വി.സി. മുഹമ്മദ് പ്രിൻസിപ്പലിനെതിരെ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.