ബോട്ടുകൾക്ക്​ ഡീസൽ വിതരണം വൈകി; പലരുടെയും മത്സ്യബന്ധനം മുടങ്ങി

എം.എൽ.എയും ജില്ല കലക്ടറും നിർദേശിച്ചിട്ടും ഇന്ധന വിതരണം നേരത്തേയാക്കാൻ ഫിഷറീസ് വകുപ്പ് തയാറായില്ല ബേപ്പൂർ: ട്രോളിങ് നിരോധനം അവസാനിക്കുന്നതിന് മുന്നോടിയായി ബോട്ടുകൾക്ക് ഡീസൽ വിതരണം നേരത്തേയാക്കണമെന്ന ആവശ്യം അവഗണിച്ചതിനാൽ നിരവധി ബോട്ടുകൾക്ക് മത്സ്യബന്ധനത്തിന് പോകാൻ സാധിച്ചില്ല. ട്രോളിങ് നിരോധനം അവസാനിക്കുന്നതി​െൻറ നാല് ദിവസം മുമ്പ് മാത്രമാണ് ബേപ്പൂരിലെ 500ഒാളം ബോട്ടുകൾക്കുള്ള ഡീസൽ വിതരണം ആരംഭിച്ചത്. വാർഫിലെ സൗകര്യക്കുറവ് കാരണം ഇത്രയും ബോട്ടുകൾക്ക് ഒരുമിച്ച് നങ്കൂരമിടാൻ സൗകര്യമില്ല. ഒരു ബോട്ട് വാർഫിനോടടുപ്പിച്ച് ഡീസലും ഐസും അനുബന്ധ ഉപകരണങ്ങളും ഭക്ഷണസാധനങ്ങളടക്കം കയറ്റിക്കഴിയാൻ ചുരുങ്ങിയത് രണ്ട് മണിക്കൂറിലധികം വേണം. ആകെ 300 മീറ്റർ നീളമുള്ള വാർഫിൽ ഒരേ സമയം 100-ൽ താഴെ ബോട്ടുകളേ കെട്ടിയിടാൻ സാധിക്കുകയുള്ളൂ. ബാക്കിവരുന്ന ബോട്ടുകൾ അങ്ങിങ്ങായി കടലിളക്കം ബാധിക്കാത്ത നദിക്കരയിൽ നങ്കൂരമിടാറാണ് പതിവ്. ഇത് ബോട്ടി​െൻറ സുരക്ഷക്കു ഭീഷണിയാണ്. മഴ ശക്തിപ്പെട്ടാൽ മലവെള്ളം ശക്തിയായി പുഴയിലെത്തിയാൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും കാറ്റി​െൻറ വേഗതയിലും മറ്റും നങ്കൂരത്തി​െൻറ വടം പൊട്ടി ബോട്ടുകൾ കൂട്ടത്തോടെ ഒഴുകിപ്പോകുകയും പുളിമുട്ട് ഭാഗങ്ങിൽ ചെന്ന് കരിങ്കല്ല് കെട്ടിലിടിച്ച് തകരുകയും ചെയ്യാറുണ്ട്. ബോട്ടുകളുടെ എണ്ണക്കൂടുതലും വാർഫിലെ സൗകര്യക്കുറവും കണക്കിലെടുത്ത് ജൂൈല 25 മുതൽ ഡീസൽ വിതരണത്തിന് അനുവാദം നൽകാൻ ഫിഷറീസ് അധികൃതരോട് ആവശ്യപ്പെെട്ടങ്കിലും പരിഗണിക്കാത്തതാണ് തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചത്. ഇതുസംബന്ധിച്ച് ഹാർബർ വികസന സമിതി വി.കെ.സി. മമ്മത്കോയ എം.എൽ.എക്ക് നിവേദനം നൽകിയിരുന്നു. എം.എൽ.എ ജില്ല കലക്ടർക്ക് കത്ത് നൽകി. കത്ത് പ്രകാരം കലക്ടർ യു.വി. ജോസ് ഫിഷറീസ് അധികൃതർക്ക് നിർദേശം നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. എന്നാൽ, ഇതെല്ലാം അവഗണിച്ച് ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടർ ഇത്തവണയും ജൂൈലെ 28 -മുതലാണ് ഡീസൽ നിറക്കാൻ അനുമതി നൽകിയത്. നാലുദിവസം കൊണ്ട് ബേപ്പൂർ ഹാർബറിൽ ഫിഷിങ്ങിന് പോകുന്ന മുഴുവൻ ബോട്ടുകൾക്കും ഇന്ധനം നിറക്കാനാവില്ല. ഇക്കാരണത്താലാണ് ബോട്ടുകൾക്ക് ട്രോളിങ് നിരോധനം കഴിഞ്ഞ ഉടനെത്തന്നെ ഒരുമിച്ച് പോകാൻ സാധിക്കാതെ പോയത്. ഇത് തൊഴിലാളികളിൽ പരക്കെ പ്രതിഷേധത്തിന്ന് കാരണമായിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് പ്രവർത്തിക്കേണ്ട ഫിഷറീസ് അധികൃതർ അവരോട് ദ്രോഹപരമായ നിലപാടുകളാണ് കൈക്കൊള്ളുന്നതെന്ന് ബേപ്പൂർ ഹാർബർ വികസന സമിതി പ്രസിഡൻറ് കരിച്ചാലി പ്രേമൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.