നഗരത്തിൽ ബസപകടങ്ങൾ കുറക്കാൻ നടപടി തുടങ്ങി

ഏഴു മാസത്തിനിടെ നൂറോളം പേരാണ് വാഹനാപകടങ്ങളിൽ മരിച്ചത് കോഴിക്കോട്: നഗരത്തിൽ വർധിച്ചുവരുന്ന ബസപകടങ്ങൾ കുറക്കാൻ സിറ്റി പൊലീസ് നടപടി തുടങ്ങി. ഏഴുമാസത്തിനിടെ നൂറോളം പേരാണ് നഗരത്തിൽ വാഹനാപകടങ്ങളിൽ മരിച്ചത്. മിക്കയിടത്തും സ്വകാര്യ ബസുകളാണ് അപകടം വരുത്തിയത്. മരിച്ചവരിലേറെയും ബൈക്ക് യാത്രികരായിരുന്നു. ഇതോടെയാണ് ബസ് ഉടമകളുടെ യോഗം വിളിച്ച് സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാർ നിർദേശങ്ങൾ നൽകിയത്. അമിത വേഗം, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കമീഷണർ ജയദേവ്, അസി. കമീഷണർ പി.കെ. രാജു, ട്രാഫിക് സി.െഎ ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.