മുക്കം- മാമ്പറ്റ ബൈപാസ് റോഡ് തകർന്നു; യാത്ര ദുരിതത്തിൽ, അപകടം പെരുകുന്നു മുക്കം: നാലു വർഷം മുമ്പ് നിർമിച്ച മുക്കം പീസി ജങ്ഷൻ -മാമ്പറ്റ റോഡ് തകർന്നു. തകർന്ന റോഡിൽ വാഹന അപകടങ്ങൾ പെരുകുകയാണ്. മഴ കനത്തതോടെ റോഡിെൻറ പല ഭാഗങ്ങളിലും അപകടക്കെണിയായി കുഴികളുണ്ട്. കുറ്റിപ്പാല അങ്ങാടിക്ക് സമീപം കച്ചേരി, മാവൂർ, മാമ്പറ്റ, പി.സി ജങ്ഷൻ ഭാഗങ്ങളിലേക്ക് തിരിയുന്ന പ്രധാന ജങ്ഷനിൽ റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടതോടെ ഒരാഴ്ചക്കിടയിൽ മൂന്ന് ബൈക്ക് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് നിൽക്കുന്നതിനാൽ അപകട സാധ്യത കൂടുന്നു. വെള്ളം നിറഞ്ഞ കുഴികൾ താണ്ടി സമീപത്തെ ഹമ്പിൽ തട്ടി വാഹനങ്ങൾ തെന്നി മറിയലും നിത്യസംഭവമാെണന്ന് നാട്ടുകാർ പറയുന്നു. റോഡിെൻറ വശങ്ങളിൽ ഒാവുചാൽ സംവിധാനമില്ലാത്തതാണ് റോഡ് തകർച്ചക്ക് കാരണം. ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപയുടെ പദ്ധതിയിൽ നിർമിച്ച മുക്കം -മാമ്പറ്റ റോഡ് മുക്കം നിവാസികൾക്ക് വലിയ അനുഗ്രഹമായിരുന്നു. മുക്കം നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ മുക്കം- -കോഴിക്കോട്, മുക്കം -തിരുവമ്പാടി, ആനക്കാംപൊഴിൽ, പുല്ലൂരാംപാറ, കുന്ദമംഗലം, മാവൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകളെ മാമ്പറ്റ വഴി തിരിച്ചുവിടലും ഈ ബൈപാസ് വഴിയാണ്. ചരക്ക് വാഹനങ്ങളുടെ ചീറിപ്പായലും റോഡിെൻറ ശോച്യാവസ്ഥക്ക് കാരണമാണ്. മുക്കം ഹൈസ്കൂൾ ഭാഗത്തുനിന്ന് ഒഴുകുന്ന മഴവെള്ളവും ബൈപാസ് റോഡിലാണെത്തുന്നത്. ഇക്കാരണത്താൽ ഓവുചാൽ അനിവാര്യമാണ്. ഈ ബൈപാസ് കടന്നുപോകുന്ന റോഡിൽ കുടിവെള്ള പൈപ്പ് സംവിധാനിക്കാൻ റോഡ് വെട്ടിപ്പൊളിച്ചത് അപകടക്കെണിയായി മാറിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് ബൈക്ക് ചാലിൽ വീണ് തലക്ക് പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ....................... kr1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.