ആത്മീയ കേന്ദ്രങ്ങൾ പുതിയ ചൂഷണ രീതികൾ സ്വീകരിച്ചുവരുന്നത് കരുതിയിരിക്കു-വിസ്ഡം സെമിനാർ ആത്മീയ കേന്ദ്രങ്ങളുടെ ചൂഷണം തടയണം -വിസ്ഡം സെമിനാർ കോഴിക്കോട്: സമൂഹത്തിെൻറ മതപരമായ അജ്ഞത ചൂഷണം ചെയ്ത് അവരുടെ പണവും മാനവും കവരുകയാണ് പൗരോഹിത്യം ചെയ്യുന്നതെന്നും ഇതിനെതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്നും വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. കേരളത്തിലെ വിവിധ ആത്മീയ കേന്ദ്രങ്ങളിൽ ഇൗ അടുത്ത കാലത്തുണ്ടായ സംഭവങ്ങൾ അവഗണിക്കാവുന്നതല്ല. വിവിധ ആത്മീയ കേന്ദ്രങ്ങളിൽനിന്നും ലഭിച്ചുവെന്ന് പറയുന്ന പൈശാചിക ബോധനങ്ങൾ വ്യാജ ആത്മീയതയുടെ ആഴമാണ് ബോധ്യപ്പെടുത്തുന്നത്. വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ വൈസ് ചെയർമാൻ അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. ഉമ്മർ അത്തോളി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന. സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, മുസ്ലിം യൂത്ത്ലീഗ് നാഷനൽ കമ്മിറ്റി ജന. സെക്രട്ടറി സി.കെ. സുബൈർ, സി.പി. സലീം, െഎ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. സി.എം. സാബിർ നവാസ്, മുജാഹിദ് ബാലുശ്ശേരി എന്നിവർ പ്രഭാഷണം നടത്തി. െഎ.എസ്.എം ജന. സെക്രട്ടറി കെ. സജ്ജാദ്, വി.ടി. ബഷീർ, അശ്റഫ് കല്ലായി, അബ്ദുറഹ്മാൻ അരക്കിണർ, ജംഷീർ സിറ്റി, റഷീദ് നരിക്കുനി, അസ്ഹർ ഫറോക്ക്, ശുെഎബ് സിറ്റി തുടങ്ങിയവർ പ െങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.