വിലകൂടിയ മൊബൈൽ ഫോണുകളുമായി മൂന്നുപേർ പിടിയിൽ

മോഷ്ടിച്ച ഫോണുകൾ കൈമാറ്റം ചെയ്യുന്ന ഇടനിലക്കാരാണെന്നാണ് നിഗമനം വൈത്തിരി: മോഷ്ടിച്ചതെന്ന് കരുതുന്ന നിരവധി സ്മാർട്ട് ഫോണുകളുമായി രണ്ടു മലപ്പുറം സ്വദേശികളടക്കം മൂന്നു പേരെ വൈത്തിരി പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം പൊലീസ് പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ ലക്കിടിയിൽ കണ്ടെത്തിയ ഇവരെ വില കൂടിയ സ്മാർട്ട് ഫോണുകൾ സഹിതം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലപ്പുറം തിരൂരങ്ങാടി പറയർകുണ്ടിൽ മുഹമ്മദ് റിയാസ്(25), മലപ്പുറം പന്താരങ്ങാടി പുച്ഛഴാൽഫഹദ് (25), മൈസൂരു ഉദയഗിരി റിസ്വാൻ ഷെരീഫ് (25) എന്നിവരാണ് ലക്ഷക്കണക്കിന് രൂപ വിലയുള്ള ഫോണുകളുമായി അറസ്റ്റിലായത്. പഴയ ഫോണുകൾ കർണാടകയിൽ നിന്നും കൊണ്ടുവന്നു വിൽക്കുന്നവരാണെന്നായിരുന്നു പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഇവരിൽ നിന്നും കണ്ടെടുത്തത് പാക്കറ്റ് പോലും പൊട്ടിക്കാത്ത പുതിയ ഫോണുകളായിരുന്നു. മോഷ്ടിച്ച ഫോണുകൾ കൈമാറ്റം ചെയ്യുന്ന ഇടനിലക്കാരാണെന്നാണ് പൊലീസ് സംശയിക്കുന്നത്. എസ്.ഐ പി. അഷ്‌റഫ്, സി.പി.ഒമാരായ ഷാജഹാൻ, ദേവ്ജിത് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കൽപറ്റ മജിസ്‌ട്രേറ്റ് കോടതി പ്രതികളെ 14 ദിവസത്തേക്ക് വൈത്തിരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരുകയാണ് വൈത്തിരി പൊലീസ്. WEDWDL14 ഫഹദ്, റിസ്വാൻ ഷെരീഫ്, മുഹമ്മദ് റിയാസ് എന്നിവർ നീർവാരത്ത് കടുവ മൂന്ന് ആടുകളെ കൊന്നു തിന്നു; നാട്ടുകാർ ഭീതിയിൽ ആകെ അഞ്ച് ആടുകളാണ് ആക്രമണത്തിന് ഇരയായത് പനമരം: വനയോര ഗ്രാമമായ നീർവാരത്ത് കടുവ മൂന്ന് ആടുകളെ കൊന്നു തിന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കടുവ വനയോരത്ത് തങ്ങുന്നതായി നാട്ടുകാർ സംശയിക്കുന്നുണ്ട്. രാത്രി വൈകിയും വനം വകുപ്പ് സ്ഥലത്ത് കാവൽ നിൽക്കുന്നുണ്ട്. നീർവാരം കല്ലുവയൽ മുണ്ടക്കൽ ആലീസി​െൻറ അഞ്ച് ആടുകളെയാണ് കടുവ അക്രമിച്ചത്. ഈ ആടുകളെ വനയോരത്ത് മേയാൻ വിട്ടതായിരുന്നു. കൊന്ന മൂന്ന് ആടുകളിൽ രണ്ടെണ്ണത്തിനെ ഭാഗികമായി തിന്നിട്ടുണ്ട്. ഒന്നിനെ കാട്ടിലേക്ക് വലിച്ചുകൊണ്ടു പോയി. ആക്രമണമേറ്റ മറ്റു രണ്ട് ആടുകൾ മൃതാവസ്ഥയിലാണ്. ഈ ആടുകൾ രക്ഷപ്പെടാൻ സാധ്യത കുറവാണെന്നാണ് വെറ്ററിനറി ഡോക്ടർ പറഞ്ഞത്. സംഭത്തിന് ശേഷം കടുവ കാട്ടിലേക്ക് പോകുന്നതായി നാട്ടുകാരിൽ ചിലർ കണ്ടു. അഞ്ചരയോടെ സ്ഥലത്തെത്തിയ വനം വകുപ്പ് അധികാരികളുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ആടി​െൻറ ഉടമക്ക് 50,000 രൂപ നഷ്ടപരിഹാരം കൊടുക്കാൻ നാട്ടുകാർ വനം വകുപ്പുമായി നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഈ തുക 90 ദിവസത്തിനുള്ളിൽ ആടി​െൻറ ഉടമക്ക് കൊടുക്കും. കഴിഞ്ഞ വർഷവും നീർവാരത്ത് കടുവ എത്തിയിരുന്നു. അന്ന് രണ്ട് ആടുകളെ കൊന്നു. ആന ശല്യത്തിന് പേരു കേട്ട സ്ഥലമാണ് നീർവാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.