പുളിയത്തിങ്കൽ അംഗൻവാടിയിൽ വൈദ്യുതി

മേപ്പയ്യൂർ: കെട്ടിടം നിർമിച്ചിട്ട് ഏതാണ്ട് 10 വർഷം കഴിഞ്ഞിട്ടും വൈദ്യുതി ലഭിക്കാതിരുന്ന മേപ്പയ്യൂർ പഞ്ചായത്ത് പുളിയത്തിങ്കൽ അംഗൻവാടിയിൽ ഒടുവിൽ വൈദ്യുതി കണക്ഷൻ ലഭിച്ചു. കുട്ടികളും രക്ഷിതാക്കളും ആഹ്ലാദത്തിലായി നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ കണക്ഷ​െൻറ സ്വിച്ച് ഓൺ കർമം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു. സജീവൻ മുല്ലശ്ശേരി, കെ.എം. സതി, കെ. ഷംസീർ, കെ.എം. സുമതി, അഭിൻ രാജ്, അഷറഫ് പുളിയത്തിങ്കൽ എന്നിവർ സംസാരിച്ചു. അയൽസഭ കൺവീനർ വി.പി. പ്രവീൺ സ്വാഗതവും അംഗൻവാടി വർക്കർ ടി.കെ. ഷൈജു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.