സൈക്കിൾ വേണ്ട; അവരുടെ കൊച്ചുസമ്പാദ്യം ഡയാലിസിസ്​ നിധിയിലേക്ക്​

കുറ്റ്യാടി: നാടി​െൻറ സാന്ത്വനസംരംഭത്തിന് കരുത്തു പകർന്ന് കുഞ്ഞുസഹോദരങ്ങളുടെ സമ്പാദ്യവും. അടുക്കത്ത് എം.എൽ.പി സ്കൂളിലെ സഹോദരങ്ങളായ ഭവിത്തും ഇവാനയുമാണ് സൈക്കിൾ വാങ്ങാൻ സ്വരൂപിച്ചുെവച്ച കൊച്ചുസമ്പാദ്യം ഡയാലിസിസ് നിധിയിലേക്ക് നൽകി മാതൃകയായത്. വേനലവധിക്കാലമാകുേമ്പാഴേക്കും സൈക്കിൾ വാങ്ങണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. കുറ്റ്യാടിയിലെ സ്േനഹസ്പർശം ഡയാലിസിസ് സ​െൻററിന് രണ്ടു കോടി സമാഹരിക്കുന്ന വിവരം സ്ക്വാഡിനു വന്ന പ്രവർത്തകരിൽനിന്ന് മനസ്സിലാക്കിയതോടെ പിന്നെ അവർ ഒന്നും ആലോചിച്ചില്ല. മാതാപിതാക്കളായ സുരേഷി​െൻറയും ഷീനയുടെയും പ്രോത്സാഹനംകൂടിയായതോടെ സമ്പാദ്യപ്പെട്ടിയിലുണ്ടായിരുന്ന 1431 രൂപ കുന്നുമ്മൽ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്തിനെ ഏൽപിക്കുകയായിരുന്നു. വാർഡ് അംഗം ടി.കെ. ശോഭ, സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി. ദിനേശൻ, സി.എച്ച്. പ്രതീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.