മാലിന്യമില്ലാത്ത കോഴിക്കോട്: നവംബർ ഒന്നുമുതൽ ശേഖരണം

മാലിന്യമില്ലാത്ത കോഴിക്കോട്: നവംബർ ഒന്നുമുതൽ മാലിന്യശേഖരണം കോഴിക്കോട്: മാലിന്യസംസ്കരണത്തിൽ ഏറ്റവും പ്രധാനം ഉറവിടങ്ങളിൽ മാലിന്യങ്ങൾ വേർതിരിച്ച് വെക്കുക എന്നതാണെന്ന് കലക്ടർ യു.വി. ജോസ് പറഞ്ഞു. ജില്ലയിൽ നടപ്പാക്കുന്ന സീറോ വേസ്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് കുടുംബശ്രീ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ ഒന്നുമുതൽ മാലിന്യശേഖരണം ആരംഭിക്കാനാണ് ഉദ്ദേശ്യം. പദ്ധതിയുടെ ലോഗോ ഇൗമാസം 14ന് പ്രകാശനം ചെയ്യും. മാലിന്യസംസ്കരണ പദ്ധതിയുടെ വിജയത്തിന് ശീലങ്ങളുടെ മാറ്റം അനിവാര്യമാണ്. ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ചുവെക്കുകയാണ് ഏറ്റവും പ്രാഥമികമായ കാര്യം. അജൈവ മാലിന്യങ്ങൾ ഓരോ വീട്ടിലും കടയിലും സ്ഥാപനത്തിലുംനിന്ന് നിശ്ചിത ഇടവേളകളിൽ ശേഖരിക്കും. ഇതിനായി കുടുംബശ്രീ പ്രവർത്തകരെയോ എൻ.ജി.ഒകളെയോ സ്വകാര്യ ഏജൻസികളെയോ ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ സി. കബനി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.