ഗൾഫിലേക്ക്​ അച്ചാർഭരണിയിൽ കഞ്ചാവ്​ കൊടുത്തയക്കാൻ ശ്രമം: പ്രതികളെ കൈ​യോടെ പിടികൂടി

കുറ്റ്യാടി: കായക്കൊടിയിൽ നിന്ന് വിദേശത്ത് പോകുന്ന യുവാവി​െൻറ കൈവശം അച്ചാറിലൊളിപ്പിച്ച് സുഹൃത്തിന് കഞ്ചാവ് കൊടുത്തയക്കാൻ ശ്രമിച്ച യുവാക്കളെ നാട്ടുകാർ പിടികൂടി കൈകാര്യംചെയ്തു വിട്ടു. കഴിഞ്ഞ 31ന് ദുബൈയിലേക്ക് പോകുന്ന യുവാവി​െൻറ വശമാണ് ഇയാളുെട കൂടെ ജോലിചെയ്യുന്ന ഉള്ള്യേരി സ്വദേശിക്ക് സുഹൃത്തുക്കൾ കഞ്ചാവ് കൊടുത്തയക്കാൻ ശ്രമിച്ചത്. വീട്ടിൽ നിന്ന് ഒരു പാർസലുണ്ടെന്നും അത് എടുക്കണമെന്നും സൃഹൃത്ത് ദുബൈയിൽ നിന്ന് വിളിച്ചു പറയുകയായിരുന്നു. ഒരു ഷർട്ടും ഒരു ബോട്ടിൽ അച്ചാറുമാണ് സുഹൃത്തുക്കളായ രണ്ടുപേർ എത്തിച്ചത്. രാത്രി ഇവ ലഗേജിൽ വെക്കാൻ നേരം വെറുതെ ഒരു പരിശോധന നടത്തിയതാണ്. അപ്പോഴാണ് ഭദ്രമായി പാക്ക് ചെയ്ത അച്ചാർ ബോട്ടിലിനുള്ളിൽ മറ്റൊരു പാക്കറ്റ് കാണുന്നത്. തുറന്നപ്പോൾ കഞ്ചാവ് പൊതി. അവസാനം ഇത് ഉപേക്ഷിച്ച് യുവാവ് ദുബൈയിലേക്ക് പുറപ്പെട്ടു. ലഗേജിന് തൂക്കം കൂടിയതിനാൽ ത‍​െൻറ സാധനം എടുത്തിട്ടില്ലെന്ന് സഹപ്രവർത്തകനെ വിളിച്ചറിയിച്ചു. വീട്ടിൽ മാതാവിനെ ഏൽപിച്ചിട്ടുണ്ടെന്നും പറഞ്ഞു. ചൊവ്വാഴ്ച ഇത് തിരിച്ചുവാങ്ങാൻ രണ്ട് യുവാക്കൾ വന്നപ്പോൾ രണ്ടാളെയും ആളുകൾ ചേർന്ന് പെരുമാറിയശേഷം താക്കീത് ചെയ്ത് വിടുകയായിരുന്നു. ദുബൈയിൽ മലയാളിയായ വ്യാപാരിയുടെ കീഴിലായിരുന്നു ഉേള്ള്യരിക്കാരൻ യുവാവി​െൻറ ജോലി. അയാളുമായി ബന്ധപ്പെട്ട് യുവാവിനെ വിസ കാൻസലാക്കി നാട്ടിലേക്ക് കയറ്റി അയക്കുകയും െചയ്തു. ഇതിനുസമാനമായ സംഭവം മുമ്പ് കുറ്റ്യാടിയിലും നടന്നിരുന്നു. അന്നും വീട്ടുകാരുടെ ജാഗ്രതയാണ് യാത്രക്കാരനായ യുവാവിനെ രക്ഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.