ഗൃഹനാഥ​െൻറ മരണം കൊലപാതകമെന്ന്​; ഭാര്യ​യെയും മാതാവി​െനയും ചോദ്യം ചെയ്​തു

കുറ്റ്യാടി: കഴിഞ്ഞമാസം ഒമ്പതിന് മരിച്ച മൊകേരിയിലെ വട്ടക്കണ്ടി മീത്തൽ ശ്രീധര​െൻറ (47) മരണം കൊലപാതകമെന്ന് പരാതി. ഭാര്യയും ഇതരസംസ്ഥാന തൊഴിലാളിയായ കാമുകനും ചേർന്ന് ഇയാളെ കഴുത്ത് ഞെരിച്ച് കൊല്ലുകയും ഹൃദയസ്തംഭനമാണെന്ന് പ്രചരിപ്പിക്കുകയുമായിരുന്നെന്ന് നാട്ടുകാർ കുറ്റ്യാടി സി.െഎക്ക് നൽകിയ പരാതിയിൽ പറയുന്നു. മരണത്തിനുശേഷം ഇതരസംസ്ഥാന തൊഴിലാളി വീട്ടിൽവരുന്നതിൽ സംശയം തോന്നിയാണ് നാട്ടുകാർ പരാതി നൽകിയതത്രെ. പരാതിയെതുടർന്ന് ഭാര്യ ഗിരിജ, മാതാവ് ദേവി എന്നിവരെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. അന്വേഷണത്തി​െൻറ ഭാഗമായി വ്യാഴാഴ്ച ശ്രീധര​െൻറ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്േമാർട്ടം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം മുങ്ങിയ ഇതരസംസ്ഥാന െതാഴിലാളിയെ കെണ്ടത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. foto Sreedharan 47
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.