വടകര: മടപ്പള്ളി കോളജിന് താഴെ ഓട്ടോ സ്റ്റാൻഡ് തൊഴിലാളിയും മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനുമായ മീത്തലെ കോറോത്ത് സഹീറിനെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതായി പരാതി. ഓട്ടോ വിളിച്ച് കോളജ് ഗ്രൗണ്ടിലെത്തിച്ചാണ് മർദനമെന്ന് പറയുന്നു. പ്രതികളെ ഉടൻ പിടികൂടണമെന്ന് വടകര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. വടകര ജില്ലആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹീറിനെ മണ്ഡലം പ്രസിഡൻറ് ഷുഹൈബ് കുന്നത്ത്, ജനറൽ െസക്രട്ടറി എം. ഫൈസൽ, അഫ്നാസ് ചോറോട്, പി.ടി.കെ. റഫീഖ്, കെ. അനസ്, സഫീർ മാളിയേക്കൽ, മുനീർ സേവന, യൂനുസ് ആവിക്കൽ തുടങ്ങിയവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.