കക്കയം റിസർവോയറിൽ മണലൂറ്റിന്​ ശമനമായില്ല

ബാലുശ്ശേരി: കക്കയം റിസർവോയറിൽ നിന്നുള്ള മണലൂറ്റിന് ശമനമായില്ല. വൈദ്യുതി ഉൽപാദന കേന്ദ്രവും ടൂറിസം കേന്ദ്രവുമായ കക്കയം റിസർവോയർ തീരത്തെ കരിയാത്തൻപാറ ഭാഗത്ത് മണലൂറ്റ് ഇപ്പോഴും തകൃതിയായി നടക്കുന്നു. മണലൂറ്റ് കാരണം റിസർവോയർ തീരങ്ങൾ കുണ്ടുംകുഴിയുമായി അപകട മേഖലയായിത്തീർന്നിരിക്കുകയാണ്. കര മുഴുവൻ വെട്ടിക്കീറിയ നിലയിലാണ്. മണലൂറ്റിനെ തുടർന്ന് രൂപം കൊണ്ട കുഴികൾ റിസർവോയറിൽ കുളിക്കാനിറങ്ങുന്ന സഞ്ചാരികൾക്ക് പലപ്പോഴും അപകടം സൃഷ്ടിക്കുന്നുമുണ്ട്. മുമ്പ് തോട്ട പൊട്ടിച്ചായിരുന്നു മണൽ വാരിയിരുന്നത്. ഇതുമൂലം പുഴയുടെ ഇരുകരകളിലും വൻ ഗർത്തങ്ങൾ തന്നെ കാണാം. വനവത്കരണത്തി​െൻറ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങൾ കഴപുഴകി നശിച്ചിട്ടുണ്ട്. ഇപ്പോൾ പരിസരവാസികൾ തന്നെയാണ് മണലൂറ്റുന്നത്. വീട്ടാവശ്യങ്ങൾക്കെന്ന വ്യാജേന മണൽ പുറത്തേക്ക് വിൽക്കുന്നുണ്ടെന്നും ആരോപണമുണ്ട്. കക്കയം കരിയാത്തൻപാറ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ടൂറിസം വികസനപദ്ധതികൾക്ക് തുടക്കമിട്ടിരിക്കെ ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടങ്ങൾ സന്ദർശിക്കാനെത്തുന്നത്. മണലൂറ്റ് തകൃതിയായാൽ റിസർവോയർ തീരങ്ങൾ സഞ്ചാരികൾക്ക് അപകടമേഖലയാകുമെന്ന ആശങ്കയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.