രാജീവ്ഗാന്ധി ദശലക്ഷം പദ്ധതിയിൽ സഹായം ലഭിച്ചവരെ വീണ്ടും പരിഗണിക്കരുത്​ ^മനുഷ്യാവകാശ കമീഷൻ

രാജീവ്ഗാന്ധി ദശലക്ഷം പദ്ധതിയിൽ സഹായം ലഭിച്ചവരെ വീണ്ടും പരിഗണിക്കരുത് -മനുഷ്യാവകാശ കമീഷൻ രാജീവ്ഗാന്ധി ദശലക്ഷം പദ്ധതിയിൽ സഹായം ലഭിച്ചവരെ വീണ്ടും പരിഗണിക്കരുത് -മനുഷ്യാവകാശ കമീഷൻ കോഴിക്കോട്: സംസ്ഥാന ഭവന നിർമാണ ബോർഡ് നടപ്പിലാക്കിയ രാജീവ്ഗാന്ധി ദശലക്ഷം പാർപ്പിട പദ്ധതിയിലൂടെ വീട് ലഭിച്ചവർക്ക്, നേരത്തെ ഭവന നിർമാണത്തിന് സർക്കാർ സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ അത്തരക്കാർക്ക് നൽകിയ അലോട്ട്മ​െൻറ് റദ്ദാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഒരിക്കൽ സഹായം ലഭിച്ചവർ വീണ്ടും വീട് കരസ്ഥമാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കായണ്ണ ഹൗസിങ് കോളനിയിൽ രതീഷ് നൽകിയ പരാതിയിലാണ് ഇടപെടൽ. 2002-ൽ ഭവനനിർമാണ ബോർഡ് കായണ്ണ കോളനിയിൽ രതീഷിന് അനുവദിച്ച വീടി​െൻറ വായ്പബാധ്യത എഴുതിത്തള്ളിയ സർക്കാർ ഉത്തരവ് ഉടൻ ലഭ്യമാക്കി ആധാരം രതീഷിന് തിരികെ നൽകണമെന്നും കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് ഭവനനിർമാണ ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകി. 2002 ജൂലൈ 26ന് കോളനിയിലെ 39-ാം നമ്പർ വീട് രതീഷ് വാങ്ങിയിരുന്നു. എന്നാൽ, ആധാരം രജിസ്റ്റർ ചെയ്ത് നൽകിയില്ല. ഇക്കാര്യത്തിൽ കമീഷൻ ഭവനനിർമാണ ബോർഡിൽനിന്നും വിശദീകരണം വാങ്ങി. വീട് നൽകുന്നതിനുള്ള ഗുണഭോക്താക്കളെ അതത് പഞ്ചായത്തുകളാണ് തിരഞ്ഞെടുക്കുന്നതെന്നും ഗുണഭോക്താക്കളിൽ പലരും വീട് സ്വീകരിക്കാൻ തയാറായില്ലെന്നും അങ്ങനെ അലോട്ട് ചെയ്യാത്ത മൂന്നു വീടുകൾ പരാതിക്കാരനായ രതീഷ് ഉൾപ്പെടെയുള്ളവർക്ക് നൽകിയെന്നുമായിരുന്നു മറുപടി. ആദ്യം അലോട്ട് ചെയ്ത 47 പേരുടെ വായ്പ സർക്കാർ എഴുതിത്തള്ളി. എന്നാൽ, 2002ൽ വീട് അനുവദിച്ച രതീഷി​െൻറ വായ്പ എഴുതിത്തള്ളിയില്ല. ഇതേ തുടർന്നായിരുന്നു നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.