ഓണം-ബക്രീദ് ഖാദി മെഗാ എക്സ്പോ നാളെ മുതൽ ഓണം-ബക്രീദ് ഖാദി മെഗാ എക്സ്പോ നാളെ മുതൽ കോഴിക്കോട്: മിഠായിതെരുവിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമോദ്യോഗ് എേമ്പാറിയത്തിൽ ഓണം-ബക്രീദ് ഖാദി മെഗാ എക്സ്പോ വെള്ളിയാഴ്ച തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഖാദി തുണിത്തരങ്ങളും ഗ്രാമവ്യവസായ ഉൽപന്നങ്ങളും മേളയിൽ ഉണ്ടാകും. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കും. തുകൽ ഉൽപന്നങ്ങൾക്ക് 20 ശതമാനവും ഫർണിച്ചറുകൾക്ക് 10 ശതമാനവും കിഴിവുണ്ടാകും. കൂടാതെ സ്വർണസമ്മാന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. ഒാരോ 1000 രൂപയുടെ പർച്ചേഴ്സിനും ഒരു സമ്മാന കൂപ്പൺ ലഭിക്കും. സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പലിശ രഹിത വായ്പാ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് സന്ദർശന സമയം. സെപ്റ്റംബർ മൂന്ന് വരെയാണ് മേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.