ഹയർ െസക്കൻഡറി സ്ഥലംമാറ്റം: സോഫ്റ്റ്വെയറിൽ അപാകതെയന്ന് പരാതി കോഴിക്കോട്: ഹയർ െസക്കൻഡറി അധ്യാപകരുടെ ഒാൺൈലൻ സ്ഥലംമാറ്റത്തിനുള്ള സോഫ്റ്റ്വെയറിൽ അപാകതെയന്ന് പരാതി. ഇതര ജില്ലകളിൽ മൂന്നു വർഷം സർവിസ് പൂർത്തിയാക്കിയ അധ്യാപകർക്ക് സ്വദേശത്തേക്ക് സ്ഥലംമാറ്റം നൽകുന്നതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ചും പരാതിയുണ്ട്. സ്കൂളുകൾ തമ്മിലുള്ള ദൂരം തെറ്റായി രേഖപ്പെടുത്തുന്നതോടെ അർഹതപ്പെട്ടവർക്ക് ട്രാൻസ്ഫർ നിഷേധിക്കുകയാണ്. വിദ്യാഭ്യാസ ജില്ലയുടെ പേരുകളും തെറ്റായി രേഖപ്പെടുത്തിയെന്ന് ഹയർ െസക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്.എസ്.എസ്.ടി.എ) ആരോപിക്കുന്നു. സോഫ്റ്റ്വെയറിലെ തെറ്റുകൾ തിരുത്തി സുതാര്യമായ സ്ഥലംമാറ്റ നടപടികൾ വേണെമന്ന് എച്ച്.എസ്.എസ്.ടി.എ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് െവള്ളിയാഴ്ച സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടത്തുെമന്ന് സംസ്ഥാന പ്രസിഡൻറ് എം. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി േഡാ. സാബുജി വർഗീസ്, ട്രഷറർ ആർ. രാജീവൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.