മാനാഞ്ചിറ-മീഞ്ചന്ത റോഡ് മെട്രോറെയിൽ കോർപറേഷൻ പുനർനിർമിക്കും മാനാഞ്ചിറ-മീഞ്ചന്ത റോഡ് മെട്രോറെയിൽ കോർപറേഷൻ പുനർനിർമിക്കും കോഴിക്കോട്: മാനാഞ്ചിറ-മീഞ്ചന്ത റോഡ് നവീകരണം ഡൽഹി മെേട്രാ റെയിൽ കോർപറേഷൻ ലിമിറ്റഡിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായി. ലൈറ്റ് മെേട്രാ പദ്ധതിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇൗ റോഡ് വീതികൂട്ടി പുനർനിർമിക്കുന്നതിന് ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവിന് കത്ത് നൽകിയിരുന്നു. കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പ്രവൃത്തിചുമതല ഡി.എം.ആർ.സിക്ക് നൽകാമെന്ന് ശിപാർശയും ചെയ്തു. ഇതിെൻറ അടിസ്ഥാനത്തിലാണ് റോഡ് വീതികൂട്ടി പുനർനിർമിക്കുന്നതിനുള്ള ചുമതല ഡി.എം.ആർ.സിക്ക് നൽകി ഉത്തരവായതെന്ന് മന്ത്രി ജി. സുധാകരെൻറ ഒാഫിസിൽനിന്ന് അറിയിച്ചു. ഇൗ റോഡിൽ ഗതാഗതക്കുരുക്കുണ്ടായിരുന്ന പന്നിയങ്കര റെയിൽവേ ഗേറ്റിൽ മേൽപാലം പണിതത് ഡി.എം.ആർ.സിയാണ്. അതിന് ശേഷം കോഴിക്കോെട്ട ഡി.എം.ആർ.സി ഒാഫിസ് അടച്ചുപൂട്ടിയത് ആശങ്കപരത്തിയ പാശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.