കൽപറ്റ: കടുത്ത വേനലിലും നിറയെ വെള്ളവുമായി കൽപറ്റയുടെ മനംകുളിരും കാഴ്ചയാണ് മൂച്ചിക്കുണ്ട്. കൊച്ചരുവിയിൽ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിനു കീഴെ പ്രകൃതിതന്നെ കുളംപോലെ രൂപപ്പെടുത്തിയ ഇൗ വെള്ളക്കെട്ട് കൽപറ്റയിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി കുട്ടികളുടെ നീന്തൽ പരിശീലന വേദി കൂടിയാണ്. ചുഴലിയിൽ പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ പാറക്കല്ലുകളും വെള്ളച്ചാട്ടവും ചാരുത പകരുന്ന മൂച്ചിക്കുണ്ടിെൻറ ടൂറിസം സാധ്യതകളും തള്ളിക്കളയാനാവില്ല. എന്നാൽ, ഇത്രകാലമായിട്ടും അവഗണനയുടെ ഒാരംചേർന്നൊഴുകുകയാണ് മൂച്ചിക്കുണ്ട്. ചെമ്പ്ര മലനിരകളിൽനിന്ന് ഉത്ഭവിക്കുന്ന അരുവിയിൽ ചുഴലി മിൽമ പ്ലാൻറിനരികെയാണ് ഇൗ 'കുള'മുള്ളത്. തീരംകെട്ടി സംരക്ഷിക്കാനോ മറ്റു സൗകര്യങ്ങളൊരുക്കാനോ ബന്ധപ്പെട്ടവർ ഇതുവരെ തയാറായിട്ടില്ല. പൊതു നീന്തൽക്കുളമെന്ന നിലയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും വൃത്തിയായി സംരക്ഷിക്കാൻ നടപടി സ്വീകരിക്കുകയും വേണമെന്നാണ് ഇതുമായി ബന്ധപ്പെടുന്നവരുടെ ആവശ്യം. കൂടുതൽ ആളുകളെ ആകർഷിക്കുന്ന വിധത്തിൽ തനിമചോരാതെ നവീകരിച്ചാൽ വിനോദ കേന്ദ്രങ്ങളൊന്നുമില്ലാത്ത നഗരത്തിന് അത് ആശ്വാസമാകുമെന്ന് മൂച്ചിക്കുണ്ട് സ്വിമ്മിങ് ക്ലബിലെ നീന്തൽ പരിശീലകൻ വി. റഉൗഫ് ചൂണ്ടിക്കാട്ടുന്നു. മൂച്ചിക്കുണ്ട് സ്വിമ്മിങ് ക്ലബിെൻറ നേതൃത്വത്തിൽ ഒേട്ടറെ കുട്ടികൾക്കാണ് ഇവിടെ നീന്തൽ പരിശീലനം നൽകുന്നത്. കൽപറ്റ നഗരസഭക്കു പുറമെ വെങ്ങപ്പള്ളി, മേപ്പാടി തുടങ്ങിയ പഞ്ചായത്തുകളിലും പൊതു നീന്തൽക്കുളമില്ലാത്തതിനാൽ അവിടെയുള്ളവരും മൂച്ചിക്കുണ്ടിനെ ആശ്രയിക്കുന്നുണ്ട്. കഴിഞ്ഞ മധ്യവേനലവധിയിൽ മീനങ്ങാടിയിലെ ഒേട്ടറെ ഹൈസ്കൂൾ വിദ്യാർഥികൾ പ്ലസ് ടു പഠനത്തിന് മുന്നോടിയായി നീന്തൽ സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ ഇവിടെ പരിശീലനത്തിനെത്തിയിരുന്നു. പൊള്ളുന്ന വേനലിലും പത്തടിയോളം താഴ്ചയിൽ വെള്ളമുള്ള ഇവിടെ അപകടങ്ങളും സംഭവിക്കാറുണ്ട്. മൂന്നു വർഷത്തിനിടെ കോഴിക്കോട് സ്വദേശിയും കൽപറ്റ അമ്പിലേരി സ്വദേശിയും ഇവിടെ മുങ്ങിമരിച്ചിരുന്നു. എന്നാൽ, അപകട മുന്നറിയിപ്പ് നൽകുന്ന സൂചനാബോർഡുകളൊന്നും സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതു മുന്നണി പുറത്തിറക്കിയ പ്രകടനപത്രികയിൽ മൂച്ചിക്കുണ്ടിനെ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്തുമെന്നും ഇവിടെ ബോട്ടിറക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. നീന്തൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് സട്ടിഫിക്കറ്റ് വിതരണത്തിനെത്തിയ എം.എൽ.എയും ഇതിെൻറ വികസന സാധ്യതകൾക്ക് അടിയന്തര പരിഗണന നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. മൂച്ചിക്കുണ്ടിനെ സംരക്ഷിക്കാനും നവീകരിക്കാനുമുള്ള പ്രാഥമിക നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. TUEWDL5 കൽപറ്റ ചുഴലിയിലെ മൂച്ചിക്കുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.