സ്​നേഹസ്​പർശം ഡയാലിസിസ്​ സെൻറർ ഫണ്ട്​​ സമാഹരണം: ഒരുക്കം അവസാനഘട്ടത്തിൽ

കുറ്റ്യാടി: സാധാരണക്കാരായ വൃക്കരോഗികൾക്ക് അത്താണിയായി മൂന്ന് വർഷം മുമ്പ് കുറ്റ്യാടിയിൽ തുടങ്ങിയ സ്നേഹസ്പർശം ഡയാലിസിസ് സ​െൻറർ ധനസമാഹരണ ഒരുക്കം അവസാനഘട്ടത്തിലായെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രണ്ട് േകാടി രൂപയാണ് ഇത്തവണ ശേഖരിക്കുന്നത്. കുന്നുമ്മൽ േബ്ലാക്ക് പഞ്ചായത്തിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നാണ് ഇത്രയും തുക സമാഹരിക്കുക. ആഗസ്റ്റ് 11,12 തീയതികളിലാണ് സമാഹരണം. ഇതിനായി അരലക്ഷത്തോളം വീടുകളിൽ കയറി പ്രചാരണം നടത്തി. 1187 ഗ്രൂപ്പുകൾ രൂപവത്കരിച്ചു. 12ന് ഉച്ചക്ക് കുറ്റ്യാടി പഞ്ചായത്ത് ഹാളിൽ തുക ഏറ്റുവാങ്ങും. മൂന്ന് ഷിഫ്റ്റുകളിയായി 62 രോഗികൾക്ക് സൗജന്യമായി ഇപ്പോൾ ഡയാലിസിസ് ചെയ്യുന്നുണ്ട്. വാർത്തസമ്മേളനത്തിൽ ഇ.കെ. വിജയൻ എം.എൽ.എ, േബ്ലാക്ക് പ്രസിഡൻറ് കെ. സജിത്ത്, പഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് കെ. ബിന്ദു, േബ്ലാക്ക് മെംബർ വി.പി. കുഞ്ഞബ്ദുല്ല, ചീഫ് കോഒാഡിനേറ്റർ കെ.പി. കുഞ്ഞമ്മദ്കുട്ടി, കോഒാഡിനേറ്റർ അബ്ദുല്ല സൽമാൻ, പ്രമോദ്, പി. സുരേഷ്ബാബു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.