ശിഹാബ് തങ്ങളുടെ ഓർമയിൽ...

---------------------------------- നാദാപുരം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമകൾ അയവിറക്കി രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖർ ഒത്തുചേർന്നു. നാദാപുരം ശിഹാബ് തങ്ങൾ ഫൗണ്ടേഷനാണ് കല്ലാച്ചിയിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ജനറൽ കൺവീനർ എം.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. വാഫി കോളജ് പ്രിൻസിപ്പൽ പി.കെ. അഹമ്മദ് ബാഖവി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ലീഗ് സെക്രട്ടറി അഹമ്മദ് കുറുവയിൽ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.കെ. നാസർ, മസ്കത്ത് കെ.എം.സി.സി ജില്ല സെക്രട്ടറി അഷ്റഫ് പൊയ്ക്കര, സി.വി. മൊയ്തീൻ ഹാജി, നസീർ വളയം, യഹ്സാദ് കല്ലറക്കൽ, സിദ്ദിഖ് വെള്ളിയോട്, സൂപ്പി കൊമ്മോടങ്കണ്ടി, തറക്കണ്ടി പോക്കർ, ഡീലക്സ് ഹംസ, അൻസാർ ഓറിയോൺ, ടി.കെ. അബ്ദുല്ല ഹാജി, അഹമ്മദ് കുട്ടി മുളിവയൽ, സി.പി. അബ്ദുല്ല എന്നിവർ സംസാരിച്ചു. എം.കെ. മുനീർ സ്വാഗതവും സുബൈർ തോട്ടക്കാട് നന്ദിയും പറഞ്ഞു. photo: shihab thangal anu നാദാപുരം ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണം ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.