ജനാധിപത്യത്തെ തൊട്ടറിഞ്ഞ് വിദ്യാർഥികൾ വോട്ട് ചെയ്തു

കല്ലാച്ചി: ജനാധിപത്യത്തി​െൻറ വിവിധ പ്രക്രിയകളെ തൊട്ടറിഞ്ഞ് വിദ്യാർഥികൾ വോട്ട് ചെയ്തപ്പോൾ പലർക്കും വേറിട്ട അനുഭവമായി. കല്ലാച്ചി ഗവ.യു.പി സ്കൂൾ വിദ്യാർഥികളാണ് സ്കൂൾ പാർലമ​െൻറ് തെരഞ്ഞെടുപ്പ് ഒറിജിനലിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് മാമാങ്കമാക്കി മാറ്റിയത്. െതരഞ്ഞെടുപ്പി​െൻറ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സ്കൂൾ പാർലമ​െൻറ് തിരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാർഥികളെ തീരുമാനിക്കുന്നത് മുതൽ നിരീക്ഷകരും പ്രിസൈഡിങ് ഓഫിസർമാർ വരെ വിദ്യാർഥികളായിരുന്നു. വോട്ടെണ്ണിയതും ഫലം പ്രഖ്യാപിച്ചതും ഇവർ തെന്ന. ഒരു െതരഞ്ഞെടുപ്പ് പ്രതീതി സ്കൂളിൽ അലയടിച്ചപ്പോൾ സ്കൂൾ ലീഡറായി യദുദേവിനെയും ഉപലീഡറായി ത്വയ്യിബ റഫീഖിനെയും െതരഞ്ഞെടുത്തു. കരനെൽകൃഷിയുമായി ചെക്യാട് സൗത്ത് എം.എൽ.പി സ്കൂൾ വിദ്യാർഥികൾ പാറക്കടവ്: പഠനത്തോടൊപ്പം കരനെൽകൃഷിയുമായി ചെക്യാട് സൗത്ത് എം.എൽ.പി സ്കൂൾ വിദ്യാർഥികൾ. പി.ടി.എ യുടെ സഹായത്തോടെയാണ് ഇവർ കരനെൽകൃഷി തുടങ്ങിയത്. അത്യുൽപാദനശേഷിയുള്ള 'ഉമ' വിത്താണ് വിദ്യാർഥികൾ ഉഴുതുമറിച്ച പാടത്ത് വിതറിയത്. വരുന്ന ചിങ്ങത്തിൽ നൂറ് മേനി വിളവെടുക്കാമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ. വിത്ത് പാകൽ പി.ടി.എ പ്രസിഡൻറ് കണിയോത്ത് റസാഖ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ നെല്ലൂർ മൊയ്തു, കല്ലിക്കുനി ഇസ്മായീൽ, മഹമൂദ് മുസ്ലിയാർ, ചീരു അമ്മ, പ്രധാനാധ്യാപിക എൻ.െക. ജിഷ, അധ്യാപകരായ റഫീഖ്, കെ.കെ നൗഫൽ, വി.പി. റഹീന, കെ.പി. അജയഘോഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.