നാദാപുരം: ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റ് പ്രതിഭ സംഗമവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. തലശ്ശേരി ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. പി.ടി.എ പ്രസിഡൻറ് കെ.പി. കുമാരൻ അധ്യക്ഷത വഹിച്ചു. ജില്ല അസി. നോഡൽ ഓഫിസർ എം.എം. സുദർശന കുമാർ, പ്രധാനാധ്യാപകൻ കെ.കെ. ഉസ്മാൻ, പ്രിൻസിപ്പൽ കെ.സി. റഷീദ്, കമ്യൂണിറ്റി പൊലീസ് ഓഫിസർ പി.പി. അബ്ദുൽ ഹമീദ്, സിവിൽ പൊലീസ് ഓഫിസർ കെ. അനിൽകുമാർ, സുബിത, ടി.കെ. ഖാലിദ്, പി. അലി, ടി.കെ. മുഹമ്മദ്, പി.കെ. മുഹമ്മദ് ഷുഹൈബ്, കെ. ജവാദ്, ദന ബഷീർ, നൂറുൽ ഹിസാന, ടി.കെ. മുഹമ്മദ് ജവാദ്, കെ. രജ്ഞിനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.