കോഴിക്കോട്: ജില്ലയിൽ ചൊവ്വാഴ്ച രണ്ടു പേർക്കുകൂടി ഡിഫ്തീരിയ പിടിപെട്ടതായി സംശയം. ഗുരുവായൂരപ്പൻ കോളജ്, കല്ലായി എന്നിവിടങ്ങളിലാണ് ഡിഫ്തീരിയ സംശയിക്കുന്ന കേസുകൾ കണ്ടെത്തിയത്. ചൊവ്വാഴ്ച 26 പേർക്ക് െഡങ്കിപ്പനി സ്ഥിരീകരിച്ചു. 81 പേർക്ക് െഡങ്കി സംശയിക്കുന്നു. കാരപ്പറമ്പ്, പയ്യാനക്കൽ, ചേവായൂർ, ചാലപ്പുറം, െകാളത്തറ, ബേപ്പൂർ, നടക്കാവ്, എരഞ്ഞിപ്പാലം, ചെറുവണ്ണൂർ, വാണിമേൽ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, കുറ്റിക്കാട്ടൂർ, മാവൂർ, അത്തോളി, ചേളന്നൂർ, കക്കോടി, തലക്കുളത്തൂർ, കൊടുവള്ളി, കാക്കൂർ, കായണ്ണ എന്നിവിടങ്ങളിലാണ് െഡങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ഇക്കൊല്ലം ജില്ലയിൽ 829 പേർക്ക് െഡങ്കിപ്പനി സ്ഥിരീകരിച്ചു. മൂന്നു പേർക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. കൊടുവള്ളിയിൽ രണ്ടു പേർക്കും പുതിയങ്ങാടിയിൽ ഒരാൾക്കുമാണ് മലേറിയ കണ്ടെത്തിയത്. ഇതോടെ ഇക്കൊല്ലം ജില്ലയിൽ 84 പേർക്ക് മലേറിയ പിടിപെട്ടു. പനി ബാധിച്ച് ചൊവ്വാഴ്ച 2206 പേർ ചികിത്സ തേടിയതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.