പ്രവാസികൾ അവഗണിക്കപ്പെടരുത് -കെ.പി.എ. മജീദ് കോഴിക്കോട്: പ്രവാസികളുടെ സമ്പത്താണ് നമ്മുടെ സാമൂഹിക മാറ്റത്തിെൻറ അടിസ്ഥാനമായതെന്നും ഭരണകൂടം അവരെ അവഗണിക്കരുതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ഓരോ രാജ്യത്തെയും ആഭ്യന്തര പ്രശ്നങ്ങളും സ്വദേശിവത്കരണവും പ്രവാസികളുടെ തിരിച്ചുവരവിന് ആക്കംകൂട്ടുകയാണ്. പ്രവാസി പുനരധിവാസമടക്കമുള്ള കാര്യങ്ങളിൽ സർക്കാറുകൾ ജാഗരൂകരായി ഇടപെടാഞ്ഞാൽ കേരളം ഒരു പട്ടിണി സംസ്ഥാനമായി മാറേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി സി.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അവകാശപ്രഖ്യാപന സമ്മേളനവും മുഹമ്മദലി ശിഹാബ് തങ്ങൾ, കെ. മമ്മദ് ഫൈസി സ്മരണ സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പി.കെ.കെ. ബാവ മുഖ്യ പ്രഭാഷണം നടത്തി. സി.പി. സൈതലവി അനുസ്മരണ പ്രഭാഷണം നടത്തി. പി.എം.എ. സലാം, ഉമ്മർ പാണ്ടികശാല, ഹനീഫ മൂന്നിയൂർ, കെ.പി. മുഹമ്മദ്കുട്ടി, അഷ്റഫ് വേങ്ങാട്ട്, സി.കെ.വി. യൂസുഫ്, കാപ്പിൽ മുഹമ്മദ് പാഷ, കെ.സി. അഹമ്മദ്, ജലീൽ വലിയകത്ത്, എൻ.എം. ഷരീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.