ഗവേഷണഫലങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടണം- ^മന്ത്രി മാത്യു ടി. തോമസ്​

ഗവേഷണഫലങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടണം- -മന്ത്രി മാത്യു ടി. തോമസ് കുന്ദമംഗലം: ഗവേഷണഫലങ്ങൾ ആത്യന്തികമായി ജനങ്ങൾക്ക് പ്രയോജനപ്പെടുമ്പോഴേ അർഥമുണ്ടാവൂ എന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ്. കുന്ദമംഗലത്തെ ജലവിഭവ വികസന വിനിയോഗകേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) സന്ദർശനവേളയിൽ ശാസ്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഗവേഷണ സ്ഥാപനത്തിലൂടെ ലഭിക്കുന്ന അറിവ് സാമൂഹികാവശ്യങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന അന്വേഷണമാണ് നടത്തുന്നത്. ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം കുറവാണ്. ഇനി കിട്ടിയേക്കാവുന്ന വടക്കുകിഴക്കൻ കാലവർഷവും കുറവായിരിക്കുമെന്നും വരുന്നവർഷം അതിരൂക്ഷമായ വരൾച്ചയെ അഭിമുഖീകരിക്കേണ്ടിവരുമെന്നുമുള്ള സി.ഡബ്ല്യു.ആർ.ഡി.എം എക്സിക്യൂട്ടിവ് ഡയറക്ടറുടെ പ്രസ്താവനയാണ് തന്നെ പെെട്ടന്ന് ഈ സന്ദർശനത്തിന് േപ്രരിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. വരൾച്ചയെ നേരിടുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച് മന്ത്രിയും ജലവിഭവവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാളും ശാസ്ത്രജ്ഞരുമായി ചർച്ച നടത്തി. സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ വാട്ടർ ക്വാളിറ്റി ലാബ്, ഇൻസ്ട്രുമെേൻറഷൻ ലാബ്, ഐസോടോപ്പ് ഹൈേഡ്രാളജി ഡിവിഷൻ, വാട്ടർ ഹെറിറ്റേജ് മ്യൂസിയം എന്നിവ മന്ത്രി സന്ദർശിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഇ.ജെ. ജോസഫ്, രജിസ്ട്രാർ ഡോ. പി.എസ്. ഹരികുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.