'ബിയോണ്ട് വേര്‍ഡ്‌സ്-2017' സമാപിച്ചു

കോഴിക്കോട്: കാലിക്കറ്റ് പ്രസ്‌ക്ലബി​െൻറ ആഭിമുഖ്യത്തില്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോപ്രദര്‍ശനം 'ബിയോണ്ട് വേര്‍ഡ്‌സ്-2017' സമാപിച്ചു. സമാപനസമ്മേളനം കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എൻ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് സെക്രട്ടറി എന്‍. രാജേഷ് അധ്യക്ഷത വഹിച്ചു. തത്സമയം ദിനപത്രം ചീഫ് എഡിറ്റര്‍ ടി.പി. ചെറൂപ്പ മുഖ്യാതിഥിയായി. ഫോട്ടോ അടിക്കുറിപ്പ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം എന്‍.പി. രാജേന്ദ്രനും ടി.പി. ചെറൂപ്പയും നിര്‍വഹിച്ചു. എൻ.പി. റിന്‍ഷ നടക്കാവ്, സുനിൽ അശോകപുരം, ആയിഷ ലിയ കടലുണ്ടി, വിനോദ് കറുത്തേടത്ത് എന്നിവര്‍ സമ്മാനം ഏറ്റുവാങ്ങി. പ്രസ്‌ക്ലബ് വൈസ് പ്രസിഡൻറ് ഇ.പി. മുഹമ്മദ്, ട്രഷറര്‍ പി. വിപുല്‍നാഥ്, ജോ. സെക്രട്ടറി കെ.സി. റിയാസ്, എക്‌സിബിഷന്‍ കണ്‍വീനര്‍ പി.ജെ. ഷെല്ലി, രാജേഷ് മേനോന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.